തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന സേവനപ്രവര്‍ത്തനൂളെ തടസപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ സേവാഭാരതി ഗവര്‍ണര്‍ക്ക് പരാതി നല്‍കി. സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. കെ. പ്രസന്നമൂത്തിയാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.
കേരളത്തിലെ എല്ലാ ജില്ലകളിലും സേവാഭാരതി പ്രവര്‍ത്തകരായ യുവാക്കള്‍ സര്‍ക്കാരിന്റെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളോട്് സഹകരിക്കാന്‍ സേവാഭാരതി നര്‍ദേശം നല്‍കിയിരുന്നു.
സേവാഭാരതിയുടെ പവര്‍ത്തനങ്ങള്‍ അതത് ജില്ലാ കളക്ടര്‍മാരെ നേരിട്ട് ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിപ്പിക്കാതെ സേവാഭാരതി നടത്തുന്ന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയുമാണ് സര്‍ക്കാര്‍ ചെയ്തുവരുന്നത്. അതിനാല്‍ സേവാഭാരതിക്ക് സ്വതന്ത്രമായ പ്രവര്‍ത്തനസ്വാതന്ത്ര്യം ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.
2018-19 കാലത്തെ പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ പൊതുസമൂന്തത്തിന്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. രാഷ്ട്രീയതാത്പര്യമല്ല രാജ്യതാത്പര്യമാണ് വലുത് എന്ന് വിശ്വസിച്ചു പ്രവര്‍ത്തിക്കുന്ന സേവാഭാരതിയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ഗവര്‍ണര്‍ക്കുനല്‍കിയ പരാതിയില്‍ പറയുന്നു.

