Sunday, December 21, 2025

സുപ്രീം കോടതി അഭിഭാഷകര്‍ ഇനി ‘വെള്ളരിപ്രാവുകള്‍’

ദില്ലി : സുപ്രീംകോടതി അഭിഭാഷകര്‍ക്ക് പുതിയ ഡ്രസ്സ് കോഡ് വരുന്നു. കറുത്ത കോട്ടും ഗൗണും ഒഴിവാക്കാനാണ് സുപ്രീം കോടതി അഭിഭാഷകര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.കറുത്ത കോട്ടും ഗൗണും ഒഴിവാക്കി വെള്ളനിറമുള്ള വസ്ത്രങ്ങളിലേക്ക് മാറാന്‍ അഭിഭാഷകരോട് കോടതി നിര്‍ദ്ദേശിച്ചു.. പുതിയ ഡ്രസ്സ്്കോഡ് കോവിഡ് 19 ഭീഷണി അവസാനിക്കുന്നതു വരെയാകും.അത് കഴിഞ്ഞാല്‍ മാറ്റം വരും.കറുത്ത കോട്ടിനും ഗൗണിനും പകരം വെള്ള ഷര്‍ട്ട്, വെള്ള സല്‍വാര്‍ കമ്മീസ്, വെള്ള സാരി എന്നിവയാകും ഇനി സുപ്രീംകോടതിയിലെ അഭിഭാഷകരുടെ വേഷം.

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, മുന്‍കരുതലെന്ന നിലയില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അഭിഭാഷകര്‍ വെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞുവേണം കോടതിയില്‍ ഹാജരാകാന്‍ എന്നാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. കറുത്ത വസ്ത്രങ്ങള്‍ അണിയുമ്പോള്‍ കൊവിഡ് 19നു കാരണമായ വൈറസ് ബാധയേല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ളതിനാലാണ് തീരുമാനമെന്നും ഒരു പൊതുതാല്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവേ ചീഫ് ജസ്റ്റിസ് പറഞ്ഞു.
ലോക്ക്ഡൗണിനെത്തുടര്‍ന്ന് അടച്ചിട്ട കോടതിമുറികളില്‍ അടുത്തയാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നാണ് വിവരം. ആദ്യഘട്ടത്തില്‍ ജഡ്ജിമാര്‍ മാത്രമായിരിക്കും കോടതിമുറികളിലെത്തി വാദം കേള്‍ക്കുക.സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത്തയുടെ ചോദ്യത്തിന് മറുപടിയായി ജസ്റ്റിസ് നാഗേശ്വര റാവുവാണ് ഇന്നലെ ഇക്കാര്യം അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്. അഭിഭാഷകര്‍ അവരവരുടെ ചേംബറുകളില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ വാദം നടത്തിയാല്‍ മതി.

Previous article
Next article

Related Articles

Latest Articles