Sunday, December 14, 2025

സ്വര്‍ണ്ണക്കടത്ത്: സഹായം നൽകിയ ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തി സ്വപ്‍ന. സ്വപ്‍ന കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പ് കോടതിയിൽ

കൊച്ചി: സ്വര്‍ണ്ണകടത്ത് കേസിലെ പ്രതികളിലൊരാളായ സ്വപ്‍ന കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പ് കോടതിക്ക് നൽകി. കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി മുദ്രവെച്ച കവറില്‍ മൊഴിയുടെ പകര്‍പ്പ് കോടതിയിൽ സമര്‍പ്പിക്കുകയായിരുന്നു. സ്വപ്‍ന ആവശ്യപ്പെട്ട പ്രകാരമാണ് നടപടിയെന്ന് കസ്റ്റംസ് അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്‍ച മുതല്‍ ശനിയാഴ്‍ച വരെയാണ് കസ്റ്റംസ് സ്വപ്‍നയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ സ്വര്‍ണ്ണക്കടത്തിന് സഹായിച്ച ഉന്നത രാഷ്ടീയ ബന്ധമുള്ളവരുടെ പേരുകൾ സ്വപ്‍ന വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. ഭാവിയിൽ മൊഴി മാറ്റാൻ സമ്മർദം ഉണ്ടായേക്കാമെന്നത് കണക്കിലെടുത്താണ് മൊഴിയുടെ പകര്‍പ്പ് കസ്റ്റംസിനോട് കോടതിയില്‍ സമര്‍പ്പിക്കാന്‍ സ്വപ്‍ന തന്നെ ആവശ്യപ്പെട്ടത്.

Related Articles

Latest Articles