Saturday, December 20, 2025

സ്വർണക്കടത്ത് കേസ് ; സ്വപ്നയ്ക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയതിന് പിന്നിൽ വൻ ഹൈടെക്ക് സംഘം

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് വ്യാജ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി നൽകിയതിന്റെ പിന്നിൽ വൻ ഹൈടെക്ക് സംഘമെന്ന് റിപ്പോർട്ടുകൾ . വ്യാജമായി സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുന്ന യഥാർത്ഥ സർട്ടിഫിക്കറ്റുകളെ കടത്തിവിടുന്ന തരത്തിലുള്ളതാണെന്നും, ഇതിനായി വ്യാജ വെബ്സൈറ്റും നിർമ്മിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത . ഈ വെബ് സൈറ്റിന്റെ മറവിലാണ് സ്വപ്ന വിവിധ ജോലികൾ കരസ്ഥമാക്കുന്നതിന് മുൻപുള്ള വെരിഫിക്കേഷൻ കടമ്പ മറികടന്നതെന്നാണ് വിലയിരുത്തൽ.

മഹാരാഷ്ട്രയിലെ ഡോ.ബാബാസാഹേബ് അംബേദ്കർ സർവകലാശാലയിൽ നിന്ന് 2011 ൽ ബി.കോം ബിരുദം നേടിയെന്നാണ് സ്വപ്നയുടെ സർട്ടിഫിക്കറ്റ്. ഇത് വ്യാജമെന്ന് സർവകലാശാല തന്നെ അറിയിച്ചിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പിന്നിൽ വലിയ റാക്കറ്റാണ് പ്രവർത്തിക്കുന്നതെന്നും സർവകലാശാല അധികൃതർ പറഞ്ഞു.

എന്നാൽ, എന്നാൽ സർവകലാശാലയുടെ പേരിലുള്ള dbatechuni.org.in എന്ന സൈറ്റിൽ കയറി റജിസ്റ്റർ നമ്പർ നൽകി പരിശോധിച്ചാൽ ഈ സർട്ടിഫിക്കറ്റുകൾ കാണാം. യഥാർത്ഥ സർട്ടിഫിക്കറ്റുകളെന്ന് മാർക് ലിസ്റ്റ് സഹിതം സാക്ഷ്യപ്പെടുത്തും. പക്ഷേ ഇത് സർവകലാശാലയുടെ യഥാർത്ഥ വെബ് സൈറ്റല്ല. വ്യാജമാണ് . dbatu.ac.in എന്നതാണ് യഥാർഥ സൈറ്റ്.

എയർ ഇന്ത്യാ സാറ്റ്സിൽ ജോലി നേടുന്നതിനായാണ് സ്വപ്ന സർവകലാശാലയുടെ ന്ന പേരിൽ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. അതേസമയം, വ്യാജ സർട്ടിഫിക്കറ്റിന്റെ ബലത്തിലാണ് സ്വപ്ന ഉന്നത ജോലികൾ നേടിയത് എന്ന് വ്യക്തമായിട്ടും പരിശോധിക്കുമെന്ന് പറയുന്നതല്ലാതെ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.

Related Articles

Latest Articles