തിരുവനന്തപുരം : അനന്തപുരിയെ യാഗശാലയാക്കി മാറ്റുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം.

രാവിലെപതിവ് പൂജകള്‍ക്ക് ശേഷം 9.45ന് ശുദ്ധ പുണ്യാഹം, തുടര്‍ന്ന് തന്ത്രി തെക്കടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തിയ്ക്ക് കൈമാറും.


ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിച്ച ശേഷം സഹ മേല്‍ശാന്തി വലിയ തിടപ്പള്ളിയിലെയും ക്ഷേത്രത്തിന് മുന്‍വശത്തെയും പണ്ടാര അടുപ്പുകളില്‍ തീ പകരും. തുടര്‍ന്ന് ലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകളില്‍ ദീപം പകരും.

ഉച്ചയ്ക്ക് 2.15-നാണ് പൊങ്കാല നിവേദ്യം. നിവേദ്യത്തിനായി 250 ഓളം ശാന്തിമാരെ വിവിധ മേഖലകളിൽ നിയോഗിച്ചിട്ടുണ്ട്.

ഇന്നലെ രാവിലെ മുതൽ തന്നെ മുതൽ ക്ഷേത്രത്തിലേക്കും മറ്റ് പൊങ്കാല മേഖലയിലേക്കും ഭക്തർ എത്തിത്തുടങ്ങി. മുൻകൂട്ടി സ്ഥലം കണ്ടെത്തിയ ഭക്തർ അടുപ്പുകൾ കൂട്ടി തയ്യാറെടുപ്പുകൾ തുടങ്ങി. പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം. ഓരോ നിമിഷവും യുഗമായി മാറുന്ന ഭക്തർക്ക് മനസ്സിൽ തെളിഞ്ഞ ഭക്തിമാത്രം……