Tuesday, December 23, 2025

കുട്ടിയെ രക്ഷിക്കുന്നതിനിടെ അമ്മയും മുത്തശ്ശിയും ഷോക്കേറ്റു മരിച്ചു

മാന്നാര്‍: ആലപ്പുഴ മാന്നാറില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ടുപേര്‍ മരിച്ചു. മാന്നാര്‍ ബുധനൂര്‍ കടമ്പൂര്‍ പടനശ്ശേരിയില്‍ തങ്കപ്പന്റെ ഭാര്യ ഓമന ( 65), മകന്‍ സജിയുടെ ഭാര്യ മഞ്ജു (32) എന്നിവരാണ് മരിച്ചത്. മരം ഒടിഞ്ഞ് വീണതിനെ തുടര്‍ന്ന് റോഡിന് സമീപത്തെ വൈദ്യുതി ലൈന്‍ പൊട്ടി വീണിരുന്നു. രാവിലെ മഞ്ജുവിന്റെ ആറുവയസുള്ള കുട്ടി കളിക്കാനായി പുറത്തേക്ക് ഇറങ്ങിയപ്പോള്‍ രക്ഷിക്കാനെത്തിയതായിരുന്നു ഓമന.

തുടര്‍ന്നാണ് ഇവര്‍ക്ക് ഷോക്കേറ്റത്. പിന്നാലെയെത്തിയ മഞ്ജുവിനും ഷോക്കേല്‍ക്കുകയായിരുന്നു. ഇരുവരും തല്‍ക്ഷണം മരിച്ചു. നാട്ടുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനായി വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Related Articles

Latest Articles