Monday, May 20, 2024
spot_img

ഞങ്ങൾ നിങ്ങളേ പോലെയല്ല ഇമ്രാൻ ഖാനേ

ദില്ലി: കോവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ സജീവമായി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത എയര്‍ ഇന്ത്യയ്ക്ക് പലകോണുകളില്‍ നിന്നും അഭിനന്ദനം ലഭിച്ചിരുന്നതിനു പിന്നാലെ എയര്‍ ഇന്ത്യയുടെ സജീവ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയാണ് പാക്കിസ്ഥാനും.

ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിയ യൂറോപ്യന്‍ പൗരന്മാരെയും ദുരിതാശ്വാസ സാധനങ്ങളുമായി മുംബൈയില്‍ നിന്നും ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യയ്ക്ക് പാക്ക് എയര്‍ ട്രാഫിക് കണ്‍ട്രോളാണ് അഭിനന്ദനം നേര്‍ന്നത്.

മാര്‍ച്ച് രണ്ടിന് പുറപ്പെട്ട വിമാനം പാക്ക് വ്യോമപാതയില്‍ പ്രവേശിച്ചപ്പോള്‍, കറാച്ചി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിമാനത്തെ സ്വാഗതം ചെയ്യുകയും എയര്‍ ഇന്ത്യ ചെയ്യുന്ന രക്ഷാദൗത്യത്തില്‍ അഭിമാനമുണ്ടെന്ന് ഇന്ത്യന്‍ പൈലറ്റിനോട് പറയുകയും ചെയ്തു. ദേശീയ മാധ്യമമാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൂടാതെ, ഇറാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി എയര്‍ ഇന്ത്യ വിമാനത്തിന് ബന്ധപ്പെടാന്‍ സാധിക്കാതെ വന്നപ്പോള്‍, പാക്ക് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗമാണ് ഇറാനുമായി ബന്ധപ്പെട്ട് ആവശ്യമായ സന്ദേശം വിമാനത്തിന് കൈമാറിയത്.

മെഡിക്കല്‍ ഉപകരണങ്ങള്‍ കൊണ്ടുവരാന്‍ ഡല്‍ഹിയില്‍നിന്ന് ചൈനയിലെ ഷാംഗ്ഹായിലേക്ക് എയര്‍ ഇന്ത്യയുടെ പ്രത്യേക കാര്‍ഗോ വിമാനം ഇന്നു സര്‍വീസ് നടത്തുന്നുണ്ട്്.

Related Articles

Latest Articles