Monday, June 17, 2024
spot_img

തൊഴിലാളി ദിനത്തിൽ യു പിയിലെ തൊഴിലാളികൾ പുഞ്ചിരിച്ചു; യോഗിക്ക് ജനങ്ങളെ അറിയാം

ഉത്തര്‍പ്രദേശ് :ലോക തൊഴിലാളി ദിനത്തില്‍ 1,000 രൂപ വീതം തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 30 ലക്ഷം തൊഴിലാളികള്‍ക്കാണ് പ്രാഥമിക ഘട്ടത്തില്‍ ഇതിന്റെ ആനുകൂല്യം ലഭിച്ചത്.

തൊഴിലാളികള്‍ വികസനത്തിന്റെ അവിഭാജ്യഘടകമാണെന്ന് പറഞ്ഞ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സമഗ്ര വികസനത്തില്‍ അവരുടെ പങ്ക് വലുതാണെന്നും തൊഴിലാളികള്‍ക്കു വേണ്ട സകല സംരക്ഷണവും നല്‍കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി.

17,000 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.

Related Articles

Latest Articles