Sunday, May 19, 2024
spot_img

ഒളിച്ചുകളിച്ച തബ്ലീഗുകാർക്കെതിരേ കൊലപാതക ശ്രമത്തിന് കേസ്

ഡെറാഡൂണ്‍: ദില്ലിയിലെ തബ്‌ലീഗ് ജമാഅത്തെ മതസമ്മേളനത്തില്‍ പങ്കെടുത്തത് വെളിപ്പെടുത്താത്ത എട്ട് പേര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു.

മതസമ്മേളനത്തില്‍ പങ്കെടുത്ത വിവരം സംസ്ഥാന ഭരണകൂടത്തെയോ പൊലീസിനെയോ അറിയിച്ചില്ല എന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.16 പേര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഇവരില്‍ 8 പേര്‍ക്കെതിരെ കേസെടുത്തതായി ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ നിര്‍ബന്ധമായും അറിയിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അല്ലാത്ത പക്ഷം അവര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കുമെന്നും ഡയറക്ടര്‍ ജനറല്‍ അശോക് കുമാര്‍ പറഞ്ഞു.

Related Articles

Latest Articles