Monday, December 22, 2025

ദൃഢ പ്രതിജ്ഞാ സാഫല്യം. ശ്രീരാമ നിയോഗത്താൽ രാമജന്മഭൂമി സന്ദര്‍ശിക്കുന്ന രാജ്യത്തെ ആദ്യ പ്രധാനമന്ത്രി

അയോധ്യ: ശ്രീരാമജന്മഭൂമി സന്ദര്‍ശിക്കുന്ന രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.
1992ലാണ് മോദി അവസാനമായി അയോധ്യ സന്ദര്‍ശിച്ചത്. അന്ന് മുരളീമനോഹര്‍ ജോഷി ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളയണമെന്നാവശ്യപ്പെട്ട് നടത്തിയ തിരംഗ യാത്രയുടെ കണ്‍വീനറായിരുന്നു നമ്മുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി.

പിന്നീട് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാതെ അവിടം സന്ദര്‍ശിക്കില്ലെന്ന് മോദി പ്രതിജ്ഞയെടുത്തു. കഴിഞ്ഞ വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫൈസാബാദ്-അംബേദ്കര്‍ നഗര്‍ അതിര്‍ത്തിയിലെത്തിയെങ്കിലും അയോധ്യയില്‍ പ്രവേശിച്ചില്ല. എന്നാൽ ഇന്ന് ആ ദൃഢ പ്രതിജ്ഞ സഫലമായി.
അയോധ്യ ക്ഷേത്രനിര്‍മാണത്തിന് അദ്ദേഹം തന്നെ തുടക്കം കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാ വിന്യാസം നിര്‍വ്വഹിച്ചാ യിരുന്നു തുടക്കം.
40 കിലോഗ്രാം തൂക്കമുള്ള വെള്ളി കൊണ്ടുള്ള ഇഷ്ടികയാണ് ഇതിനായി ഉപയോഗിച്ചത്. രാമനാമ ജപത്താലും വേദമന്ത്രോച്ചാരണത്താലും മുഖരിതമായ അന്തരീക്ഷത്തിലാണ് ചടങ്ങുകള്‍ നടന്നത്.

Related Articles

Latest Articles