Tuesday, December 23, 2025

പമ്പയിൽ നദി തീരത്ത് ആശങ്ക; ജാഗ്രത നിർദേശം

പത്തനംതിട്ട : പമ്പയിൽ ജലനിരപ്പ് ഉയരുന്നു. നദി തീര പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. അണക്കെട്ടിലെ ജലനിരപ്പ് 984.5 എത്തിയാൽ റെഡ് അലേർട്ട് പ്രഖ്യാപിക്കും. ജലനിരപ്പ് 985 എത്തിയാൽ ഷട്ടറുകൾ തുറന്നു വിടും. ജില്ലയിൽ 85 പുതിയ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട് . ജില്ലയിൽ 2, 267 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു കഴിഞ്ഞു. ഇപ്പോഴും പലരെയും ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കുകയാണ്.

Related Articles

Latest Articles