Tuesday, June 18, 2024
spot_img

ബീഹാറിൽ റിപ്പോർട്ട് ചെയ്ത മൂന്നിലൊന്ന് കൊവിഡ് വ്യാപന കേസുകളും ഒരു കുടുംബത്തിൽ നിന്ന്…

സിവാന്‍: ബി​ഹാ​റി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത കോ​വി​ഡ് കേ​സു​ക​ളി​ല്‍ മൂ​ന്നി​ലൊ​ന്ന് എ​ണ്ണ​വും സ്ഥി​രീ​ക​രി​ച്ച​ത് സി​വാ​ന്‍ ജി​ല്ല​യി​ലെ ഒ​രേ കു​ടും​ബ​ത്തി​ല്‍ നി​ന്നെ​ന്ന് റി​പ്പോ​ര്‍​ട്ട്. 60 കോവിഡ് കേസുകളാണ് ബിഹാറിൽ റിപ്പോർട്ട് ചെയ്തത് . മാ​ര്‍​ച്ച്‌ അ​വ​സാ​ന​ത്തോ​ടെ ഒ​മാ​നി​ല്‍ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ കോ​വി​ഡ് ബാ​ധി​ത​നി​ല്‍ നി​ന്നു​മാ​ണ് രോഗം പടരാൻ ആ​രം​ഭി​ച്ച​ത്. ഒ​മാ​നി​ല്‍ നി​ന്നും മാ​ര്‍​ച്ച്‌ 14ന് ​പ​ഞ്ച്വാ​ര്‍ ഗ്രാ​മ​ത്തി​ലെ​ത്തി​യ ഇ​യാ​ള്‍ ജി​ല്ല​യി​ലെ പ​ല സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഏ​പ്രി​ല്‍ നാ​ലി​നാ​ണ് ഇ​യാ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും ഉ​ള്‍​പ്പ​ടെ ഇ​യാ​ളു​ടെ കു​ടും​ബ​ത്തി​ലെ 22 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​വ​രി​ല്‍ പ​ല​ര്‍​ക്കും രോ​ഗ ല​ക്ഷ​ണം കാ​ണി​ച്ചി​രു​ന്നി​ല്ല.

ജി​ല്ല​യി​ല്‍ 31 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തിട്ടുള്ളത്. ഈ കു​ടും​ബ​ത്തി​ലെ നാ​ല് പേ​രു​ടെ രോ​ഗം ഭേ​ദ​പ്പെ​ട്ടു. എ​ന്നാ​ല്‍ ഇ​വ​ര്‍ ര​ണ്ട് ആ​ഴ്ച​ത്തേ​ക്ക് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. 10 പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ല​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ലെ 43 ഗ്രാ​മ​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ അ​ട​ച്ചി​ട്ടി​ട്ടു​ണ്ട്.

Related Articles

Latest Articles