Sunday, June 2, 2024
spot_img

മലപ്പുറം ജില്ലാ കളക്ടറുടെ സമ്പർക്ക പട്ടികയിൽ മുഖ്യമന്ത്രി ഉൾപ്പടെ നാല്‌ മന്ത്രിമാർ. മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.

തിരുവനന്തപുരം: കൊവിഡ് സമ്പര്‍ക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പോയി. കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം കളക്ടറുമായി സമ്പര്‍ക്കത്തിൽ ആയതിനെ തുടര്‍ന്നാണ് കരിപ്പൂര്‍ സന്ദര്‍ശിച്ച സംഘമാകെ സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്.

കരിപ്പൂര്‍ വിമാന അപകടത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും ഡിജിപി അടക്കം ഉദ്യോഗസ്ഥരും കരിപ്പൂർ സന്ദര്‍ശിച്ചിരുന്നു. ദിവസങ്ങൾക്ക് അകമാണ് മലപ്പുറം കളക്ടറും എസ്പിയും അടക്കമുള്ളവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിൽപ്പെട്ടത് കൊണ്ട് തന്നെ കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് സംഘത്തിലെ എല്ലാവരും സ്വയം നിരീക്ഷണത്തിൽ പോകാനാണ്തീരുമാനം .

മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം എല്ലാവര്‍ക്കും ആന്‍റിജൻ പരിശോധന അടക്കമുള്ള കാര്യങ്ങളും ആരോഗ്യ വകുപ്പ് മുൻകയ്യെടുത്ത് നടത്തുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തിലായതോടെ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ അടക്കം മാറ്റം വരുത്തിയിട്ടിണ്ട്. മുഖ്യമന്ത്രി പങ്കെടുക്കേണ്ട തിരുവനന്തപുരത്ത് സഹകരണ -ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേശീയ പതാക ഉയർത്തും. മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തും.

Related Articles

Latest Articles