Tuesday, December 23, 2025

അച്ഛനും അമ്മയ്‍ക്കും വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ഭാവന

മലയാളത്തിന്റെ പ്രിയ നടി ഭാവന അച്ഛനും അമ്മയ്‍ക്കും വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ച. വളരെ വൈകാരികമായ കുറിപ്പോടെയാണ് ഭാവന വിവാഹ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും വിവാഹ ഫോട്ടോയും പങ്കുവെച്ചിരിക്കുന്നു.

‘ഇത്രയും സ്‍നേഹം നിറഞ്ഞ അച്ഛനെയും അമ്മയെയും തന്ന് എന്റെ ജീവിതം അനുഗ്രഹീതമാക്കിയതിന് ആരോട് നന്ദി പറയണമെന്ന് അറിയില്ല എന്ന് ഭാവന പറയുന്നു.

സത്യന്ധമായ സ്‍നേഹം നിങ്ങളില്‍ നിന്ന് കണ്ടു, അതെന്റെ മനസിനെ സന്തോഷിപ്പിച്ചു. ഒരു മകളെന്ന നിലയിലും ഞാന്‍ പൂര്‍ണ സന്തോഷവതിയാണ്. അച്ഛാ, ഞങ്ങളുടെ കൂടെ ഇല്ലെന്നറിയാം. പക്ഷേ അച്ഛനോടുള്ള ഞങ്ങളുടെ സ്‍നേഹം ഒരിക്കലും മരിക്കില്ല. മിസ് യു” അച്ഛാ”യെന്നാണ് ഭാവനയുടെ കുറിപ്പ്.

ഫോട്ടോഗ്രാഫറായ ചന്ദ്രകാന്തത്തില്‍ ബാലചന്ദ്രനാണ് ഭാവനയുടെ അച്ഛന്‍. 2015 ലാണ് ഭാവനയുടെ അച്ഛന്‍ മരിക്കുന്നത്.

Related Articles

Latest Articles