Friday, June 7, 2024
spot_img

അഞ്ചുതെങ്ങിൽ കൂടുതൽ പേർക്ക് കോവിഡ്; 444 പേരിൽ പരിശോധന നടത്തിയതിൽ 104 പേർക്ക് രോഗം; സ്ഥിതി അതീവ ഗുരുതരം

തിരുവനന്തപുരം: ജില്ലയിൽ അഞ്ചുതെങ്ങില്‍ ഇന്നും കൂടുതൽ കോവിഡ്. മൊത്തം ആറിടങ്ങളില്‍ 444 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോള്‍ 104 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു . ഇന്നലെ അമ്പത് പേരിൽ നടത്തിയ പരിശോധനയില്‍ 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

അതേസമയം , നേരത്തേ രോഗികള്‍ കൂടുതല്‍ ഉണ്ടായിരുന്ന സ്ഥലങ്ങളിൽ ഇപ്പോള്‍ രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. പൂ​ന്തു​റ,​ ​വി​ഴി​ഞ്ഞം​ ​എ​ന്നീ​ ​സ്ഥ​ല​ങ്ങ​ളി​ല്‍​ ​രോ​ഗ​വ്യാ​പ​ന​ ​സാ​ദ്ധ്യ​ത​ ​കു​റ​യു​ന്നു​ണ്ട്.​ ​എ​ന്നാ​ല്‍​ ​അ​പ​ക​ടാ​വ​സ്ഥ​ ​അ​യ​ഞ്ഞി​ട്ടി​ല്ല.​ അതിനിടെ, ക​ളളിക്കാ​ട്‌,​വെളള​റ​ട,​ ​നെ​യ്യാ​റ്റി​ന്‍​ക​ര​ ​മു​നി​സി​പ്പാ​ലി​റ്റി​ ​എ​ന്നീ​ ​ഹ്ര​സ്വ​ ​ക്ല​സ്റ്റ​റു​ക​ള്‍​ ​വ​ലി​യ​ ​ക്ല​സ്റ്റ​റു​ക​ളാ​കാ​നുളള​ ​സാ​ദ്ധ്യ​ത​യു​ണ്ടെന്ന് ഇന്നലെ മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. ജി​ല്ല​യി​ല്‍​ ​ഇ​ന്ന​ലെ​ രോഗം ​ ​സ്ഥി​രീ​ക​രി​ച്ച​ 274​ ​പേ​രി​ല്‍​ 248​ ​പേ​ര്‍​ക്കും​ ​സമ്പർക്കത്തിലൂടെയാണ് രോ​ഗ​മു​ണ്ടാ​യ​ത്.​

Related Articles

Latest Articles