Sunday, December 21, 2025

അഞ്ജു ഷാജിയുടെ ആത്മഹത്യ: കോപ്പിയടിക്കാന്‍ ശ്രമിച്ചെന്ന് കോളജ് അധികൃതര്‍

പാലാ: കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളജിലെ ബികോം വിദ്യാര്‍ഥിനി അഞ്ജു ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളിക്രോസ് കോളജ് അധികൃതര്‍.

വിദ്യാര്‍ഥിനി ഹാള്‍ ടിക്കറ്റിന് പിന്നില്‍ കോപ്പി എഴുതിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധകന്‍ പ്രിന്‍സിപ്പലിനെ വിളിക്കുക മാത്രമാണ് ഉണ്ടായത്. വിദ്യാര്‍ഥിനിയോട് ആരും മോശമായി പെരുമാറിയിരുന്നില്ല. എന്നാല്‍ മരണശേഷം കോളജിനെതിരേ പുറത്തുവരുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്നും അധികൃതര്‍ പറഞ്ഞു.

വിദ്യാര്‍ഥിനി കോപ്പിയടിച്ചതിന് പിടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കോളജ് അധികൃതര്‍ പുറത്തുവിട്ടു. കോപ്പി എഴുതിയിരുന്ന ഹാള്‍ ടിക്കറ്റ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ കാണിക്കുകയും ചെയ്തു.

Related Articles

Latest Articles