തൃശൂർ:അതിരപ്പള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എല്‍.ഡി.എഫ് നയത്തിനെതിരായ നീക്കത്തില്‍ നിന്ന് സര്‍ക്കാര‍് പിന്മാറിയില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്ന് സി.പി.ഐയുടെ യുവജന സംഘടന എ.ഐ.വൈ.എഫ് മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ പ്രകൃതി ദുരന്തം അടിച്ചേല്‍പ്പിക്കുയാണെന്ന് മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശും പ്രതികരിച്ചു.
എല്‍.ഡി.എഫിലെ പ്രധാന ഘടകക്ഷി സി.പി.ഐ യുടെ യുവജന വിഭാഗം തന്നെ സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തെി. സര്‍ക്കാര‍് നീക്കത്തെ ചെറുക്കുമെന്ന് എ.ഐ.വൈ.എഫ് ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. പരിസ്ഥിതിയെ തകര്‍ക്കുന്ന പദ്ധതിയില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്ക് പോകേണ്ടി വരുമെന്നും എ.ഐ.വൈ.എഫ് വ്യക്തമാക്കി. യു.പി.എ കാലത്തെ വനം പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തി. എതിര‍്പ്പും വിദഗ്ദോപദേശം മറികടന്നുള്ള സര്‍ക്കാര‍് തീരുമാനം പ്രകൃതി ദുരന്തം അടിച്ചേല്‍പ്പിക്കുന്നതിന് തുല്യമാണെന്ന് ജയാറം രമേശ് ട്വീറ്റ് ചെയ്തു. നീക്കത്തില്‍ പിന്മാറണമെന്നാവശ്യപ്പെട്ട വി.എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

