Tuesday, December 23, 2025

അതിർത്തിയിൽ സ്‌ഥിതി ദയനീയം.. മലയാളികൾ കുടുങ്ങിക്കിടക്കുന്നു…

വാളയാര്‍: കേരളം പാസ് അനുവദിക്കുന്നത് നിര്‍ത്തിയെങ്കിലും അതിര്‍ത്തികടക്കാന്‍ മലയാളികളുടെ കുത്തൊഴുക്ക്. മഞ്ചേശ്വരം തലപ്പാടി ചെക്ക്‌പോസ്റ്റില്‍ രാവിലെ ഇരുപത്തിയഞ്ചോളംപേര്‍ എത്തി. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഇവരുടെ പക്കല്‍ കര്‍ണാടക സര്‍ക്കാരിന്റെ പാസും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമുണ്ട്.

പാസിനായി അപേക്ഷ നല്‍കിയെങ്കിലും കേരളം അനുവദിച്ചിട്ടില്ല. പാസ് അനുവദിച്ച് കടത്തിവിടണമെന്നാണ് ഇവരുടെ ആവശ്യം. മുത്തങ്ങയില്‍ എത്തിയ 50 പേര്‍ക്ക് താല്‍ക്കാലിക പാസ് നല്‍കിയേക്കും.

Related Articles

Latest Articles