Sunday, June 16, 2024
spot_img

റെഡ് സോണില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ ക്വാറന്റൈനില്‍ പോകാതെ മുങ്ങി

കോട്ടയം: തമിഴ്‌നാട്ടിലെ തീവ്രബാധിത മേഖലയില്‍ നിന്ന് സംസ്ഥാനത്തെത്തിയ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ പോയില്ല. തമിഴ്‌നാട്ടിലെ റെഡ് സോണായ തിരുവള്ളൂരില്‍ നിന്ന് കോട്ടയത്ത് തിരികയെത്തിയത് 34 വിദ്യാര്‍ത്ഥികളാണ്. എന്നാല്‍ ഇതില്‍ നാലുപേര്‍ മാത്രമാണ് ക്വാറന്റൈനില്‍ പോയത്. ബാക്കിയുള്ള 28 പേരെ കണ്ടെത്താന്‍ ജില്ലാഭരണകൂടം പൊലീസിന്റെ സഹായം തേടി.

അതേസമയം മുത്തങ്ങ അതിര്‍ത്തിയിലൂടെ ഇതുവരെ 2,340 പേരെ കടത്തിവിട്ടു. ഇതില്‍ രോഗ ലക്ഷണങ്ങളുള്ളതും ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് വന്നവരുമായ 227 പേരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലാക്കി. മുത്തങ്ങ അതിര്‍ത്തിവഴി വരുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് അധികൃതര്‍.

അനുമതിരേഖയില്ലാതെ ആരെയും ഒരു കാരണവശാലും കടത്തിവിടില്ലെന്നും, പാസുമായി വരുന്നവര്‍ക്ക് സ്വന്തം വാഹനമില്ലെങ്കില്‍ ചെക്‌പോസ്റ്റിന് സമീപം ടാക്‌സി കാറുകള്‍ ഏര്‍പ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ യാത്രാ അനുമതി ലഭിക്കാത്തവരടക്കം പരിശോധനാ കേന്ദ്രങ്ങളിലേക്ക് കൂട്ടമായെത്തിയത് നടപടികള്‍ ബുദ്ധിമുട്ടിലാക്കിയിരുന്നു.

Related Articles

Latest Articles