ദില്ലി: കോവിഡ് കാരണം നിർത്തിവച്ചിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ ഓഗസ്റ്റിന് മുമ്പ് പുനഃരാരംഭിക്കാൻ ശ്രമിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. ഫേസ്ബുക്ക് ചോദ്യോത്തരവേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള നടപടിക്രമങ്ങൾ സർക്കാർ സ്വീകരിച്ചുവരുന്നതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.
അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള തീരുമാനം ഇനിയും എടുത്തിട്ടില്ല. എന്നിരുന്നാലും, വന്ദേ ഭാരത് മിഷൻ പ്രകാരം വിദേശത്തുനിന്ന് ഇന്ത്യക്കാരെ നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള വിമാനങ്ങൾ സർവീസ് തുടരും. ഏറ്റവുമാദ്യം ആഭ്യന്തര സർവീസുകൾ പുനരാരംഭിക്കുന്നതിനാണ് മുൻഗണന. വന്ദേ ഭാരത് മിഷന്റെ ആദ്യ 25 ദിവസങ്ങളിൽ 50,000 പേരെ പ്രത്യേക വിമാനങ്ങളിലൂടെ തിരികെ കൊണ്ടുവരാൻ സർക്കാരിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരും ദിവസങ്ങളിൽ മറ്റു പൊതുഗതാഗത മാർഗ്ഗങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വ്യോമയാനമന്ത്രാലയം നിരീക്ഷിക്കുമെന്നും ഹർദീപ് സിങ് പുരി പറഞ്ഞു. നിലവിൽ പ്രാദേശിക സർവീസുകൾ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിവരുന്നു. ഭാവിയിൽ അന്താരാഷ്ട്ര വിമാനത്തിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച സേവനം നൽകുന്നതിനായി റെയിൽവേ, ബസുകൾ തുടങ്ങിയ സേവനങ്ങൾ പുനരാരംഭിക്കാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്ക്ഡൗണിനു ശേഷം നിർത്തിവച്ച ആഭ്യന്തര വിമാന സർവീസ് മെയ് 25 മുതൽ പുനഃരാരംഭിക്കും. ആദ്യഘട്ടത്തിൽ എല്ലാ റൂട്ടിലേക്കും സർവീസ് നടത്തുന്നുണ്ട്. 35 നഗരങ്ങളിൽ നിന്ന് പറന്നുയരുന്ന വിമാനങ്ങൾ 39 വിമാനത്താവളത്തിൽ വന്നിറങ്ങുമെന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കുന്നത്.
ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…
അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…
കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…
പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…
ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…
കേന്ദ്ര മന്ത്രിസഭയുടെ പുതിയ അനുമതിയോടെ രാജ്യത്തെ ഊർജ്ജ മേഖല വിപ്ലവാത്മകമായ ഒരു മാറ്റത്തിലേക്ക് ചുവടുവെക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ…