Categories: International

പാകിസ്ഥാനിൽ തകർന്നുവീണത് ചൈന ഉപയോഗിച്ച് പഴകി മറിച്ചുവിറ്റ വിമാനം

കറാച്ചി: പാകിസ്ഥാനിൽ 91 യാത്രക്കാരുമായി തകർന്നു വീണ എയർബസ് എ320 വിമാനം പത്ത് വര്ഷം ചൈന ഉപയോഗിച്ച് പഴകിയതെന്ന് കണ്ടെത്തൽ. പഴകിയ വിമാനം ചൈന പാകിസ്ഥാന് വിൽക്കുകയായിരുന്നു. വിമാനത്തിൻ്റെ പഴക്കവും അമിത ഉപയോഗവുമാണ് വിമാനത്തിൻ്റെ തകർച്ചയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. 2004 മുതൽ 2014 വരെ ചൈന ഈസ്റ്റേൺ എയർലൈൻസിൻ്റെ ഉടമസ്ഥതയിലായിരുന്നു വിമാനം. അതിനുശേശം ഇതേ വിമാനം പാകിസ്ഥാൻ അന്താരാഷ്ട്ര സർവീസ് വാങ്ങുകയായിരുന്നു.

രേഖകൾ പ്രകാരം 2019 നവംബർ ഒന്നിനാണ് അവസാനമായി വിമാനം സാങ്കേതിക വിദഗ്ധർ പരിശോധിച്ചത്. ഏപ്രിൽ 28ന് പാക് എയർലൈസിന്റെ ചീഫ് എൻജിനീയർ വിമാനം നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും സുരക്ഷ സംവിധാനങ്ങൾ മികച്ചതാണെന്നുമുള്ള പ്രത്യേക സർട്ടിഫിക്കറ്റും നൽകിയിരുന്നു.

വെള്ളിയാഴ്ച കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ജനവാസകേന്ദ്രത്തിലാണ് വിമാനം തകര്‍ന്നുവീണത്. ഒരു തവണ അനുമതി റദ്ദാക്കിയതിനെ തുടര്‍ന്ന് രണ്ടാം തവണ ലാന്‍ഡിങിന് ശ്രമിക്കുമ്പോഴായിരുന്നു അപകടം. ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്തുള്ള മോഡല്‍ വില്ലേജിലേക്ക് വിമാനം ഇടിച്ചിറക്കുകയായിരുന്നു. ജീവനക്കാരടക്കം 99 പേര്‍ വിമാനത്തിലുണ്ടായിരുന്നു. അപകടത്തില്‍ 97 പേര്‍ മരിക്കുകയും രണ്ട് പേര്‍ രക്ഷപ്പെടുകയും ചെയ്‍തതായി പാകിസ്ഥാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

B4 Admin

Recent Posts

ഭീകരവാദത്തിന്റെ തീക്കളി പാകിസ്ഥാന് വരുത്തിവെച്ചത് 400 കോടി ഡോളറിന്റെ സാമ്പത്തിക തകർച്ച! ഇന്ത്യയുമായുള്ള വ്യാപാര ബഹിഷ്‌കരണം പാക് സമ്പദ്‌വ്യവസ്ഥയെ തകർത്തു എന്ന് വെളിപ്പെടുത്തൽ!

ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…

14 hours ago

അഗ്നിവീറുകൾക്ക് ആശ്വാസം: സൈനികസേവനം ആറുവർഷമാക്കാൻ കേന്ദ്രസർക്കാർ

​ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…

14 hours ago

ലോക ഹിന്ദു കോൺഗ്രസ് 2026 മുംബൈയിൽ: ആഗോള ഹൈന്ദവ നേതൃത്വങ്ങളെ അഭിസംബോധന ചെയ്യാൻ ആർ.എസ്.എസ്. സർസംഘചാലക് ഡോ. മോഹൻ ഭാഗവത്!

ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…

14 hours ago

ഇറാൻ-അമേരിക്ക ഏറ്റുമുട്ടൽ ആഗോളപ്രതിസന്ധി രൂക്ഷമാക്കുമോ ?

ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…

15 hours ago

കെ.പി.സി.സി അധ്യക്ഷനാകാൻ അനിൽകുമാർ? പകരം മന്ത്രിയാകാൻ പോര് മുറുകുന്നു

കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…

16 hours ago

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

2 days ago