Sunday, June 16, 2024
spot_img

അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്തണം; കര്‍ശന നിര്‍ദ്ദേശവുമായി കേന്ദ്രം

ദില്ലി: കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തി അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് കര്‍ശന നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ . തൊഴിലാളികളുടെ കൂട്ട പലായനം അനുവദിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ ജോലിയും ആഹാരവും പോലും ഇല്ലാതാകുന്ന തൊഴിലാളികള്‍ എന്ത് വിലകൊടുത്തും സ്വന്തം നാട്ടിലേക്കെത്താന്‍ പരിശ്രമിക്കുന്ന സാഹചര്യത്തിനിടെയാണ് നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്.

കൊവിഡ് ഭീതിയും ലോക്ക് ഡൗണും വന്നതോടെ കൂട്ടത്തോടെ നാട്ടിലേക്ക് പുറപ്പെടുന്ന അന്യസംസ്ഥാന തൊഴിലാളികളെ നിയന്ത്രിക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നല്‍കുന്നത്. തൊഴിലാളികള്‍ക്ക് ആഹാരവും ശമ്പളവും ഉറപ്പുവരുത്താനാണ് നിര്‍ദ്ദേശം.

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശിക്കുന്ന കരാറുകാര്‍ക്കും തൊഴിലുടമകള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍.

Related Articles

Latest Articles