Monday, December 22, 2025

അഭയാ കേസിലെ പ്രതികളെ തുറന്നു വിട്ടത് പിണറായി സർക്കാരിന്റെ അറിവോടെ? സംസ്ഥാന സർക്കാർ വെട്ടിൽ | Abhaya case

അഭയാ കേസിലെ പ്രതികളെ തുറന്നു വിട്ടത് പിണറായി സർക്കാരിന്റെ അറിവോടെ? സംസ്ഥാന സർക്കാർ വെട്ടിൽ | Abhaya case

അഭയക്കേസ് പ്രതികൾക്ക് ജാമ്യം അനുവദിച്ചതിൽ ജയിൽ വകുപ്പിന്റെ വാദം ജയിൽ ഹൈപ്പവർ കമ്മറ്റി തള്ളി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 90 ദിവസത്തെ പരോൾ പ്രതികൾക്ക് അനുവദിച്ചത് തങ്ങളുടെ നിർദേശപ്രകാരമല്ലെന്നാണ് ജയിൽ ഹൈപ്പവർ കമ്മറ്റി പറഞ്ഞിരിക്കുന്നത്.

സംസ്ഥാന സർക്കാർ ഇറക്കിയ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അഭയക്കേസ് പ്രതികൾക്ക് മൂന്ന് മാസത്തെ അതായത് 90 ദിവസത്തെ പരോൾ അനുവദിച്ചത് ജയിൽ ഹൈപ്പവർ കമ്മറ്റി പറയുന്നു. ജയിൽ ഡിജിപി നേരത്തെ പറഞ്ഞിരുന്നത് സുപ്രീംകോടതി നിയോഗിച്ച കമ്മറ്റിയാണ് പരോൾ അനുവദിച്ചത് എന്നായിരുന്നു, എന്നാലീ വാദം പാടെ തള്ളിക്കളഞ്ഞുകൊണ്ട് ജയിൽ ഹൈപ്പവർ കമ്മറ്റി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

കോവിഡ് കാലത്ത് ജയിലിൽ കോവിഡ് പടർന്നു പിടിക്കാതിരിക്കാൻ സുപ്രീംകോടതി ചില നിർദേശങ്ങൾ മുന്നോട്ടു വച്ചിരുന്നു, കഴിഞ്ഞ പത്ത് വർഷത്തിൽ താഴെ ഗുരുതരമല്ലാത്ത കുറ്റം ചെയ്ത് ശിക്ഷ അനുഭവിക്കുന്ന ആളുകളുണ്ട്, അവരിൽ പ്രായം ചെന്ന ആളുകളെന്ന പരിഗണന കൂടി ഉൾപ്പെടുത്തി പരോൾ അനുവദിച്ചുകൊടുക്കാം എന്നായിരുന്നു ആ നിർദേശങ്ങളിൽ ഒന്ന്. അതിന് ജയിൽ ഹൈപ്പവർ കമ്മറ്റിയുടെ അനുവാദം വേണം എന്ന നിബന്ധന കൂടിയുണ്ട്‌.

അതിനെ മറയാക്കിക്കൊണ്ടാണ് അഭയക്കേസ് പ്രതികൾക്ക് 90 ദിവസത്തെ പരോൾ അനുവദിച്ചത്. അത് സാമൂഹ്യപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ ചോദ്യം ചെയ്ത് വിവാദമാക്കിയതിനെ തുടർന്ന് ജയിൽ ഡിജിപി പറഞ്ഞിരുന്നത് സുപ്രീംകോടതി നിയോഗിച്ച ഹൈപ്പവർ കമ്മറ്റിയുടെ നിർദേശപ്രകാരമാണ് അഭയക്കേസ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത് എന്നായിരുന്നു. ഇപ്പോൾ ജയിൽ ഹൈപ്പവർ കമ്മറ്റി അത് പാടെ തള്ളിക്കളഞ്ഞ് രംഗത്തെത്തിയതോടെ സംസ്ഥാന സർക്കാർ പ്രതിരോധത്തിൽ ആയിരിക്കുകയാണ്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന അഭയക്കേസ് പ്രതികൾക്ക് 90 ദിവസത്തെ പരോൾ അനുവദിച്ചത് സംസ്ഥാന സർക്കാരിന്റെ പ്രത്യേക താല്പര്യത്തോടെയാണ് എന്നാണ് ഇതിലൂടെ മനസ്സിലാവുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles