പാലക്കാട്: സംസ്ഥാനത്ത് പ്രതിസന്ധി സൃഷ്ടിച്ച് കോവിഡ് രോഗബാധ കൂടുതൽ പേരിലേക്ക്. പാലക്കാട് ഒരു അഡ്വക്കേറ്റിനും ചേര്‍ത്തലയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. കൂടുതൽ പേര്‍ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച സാഹചര്യത്തിൽ എറണാകുളം കൂത്താട്ടുകുളം നഗരസഭ പരിധിയിൽ ബുധനാഴ്ച വൈകിട്ട് വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.
ആലപ്പുഴ ചേർത്തല നഗരത്തിൽ വീണ്ടും ആശങ്ക ഉയരുകയാണ്. ഒരു കുടുംബത്തിലെ മൂന്ന് പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ചേർത്തല തെക്കെ അങ്ങാടിയിലെ ഫ്രൂട്ട്സ് വ്യാപാരിക്കും ഭാര്യയ്ക്കും, മകനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരുടെ മറ്റൊരു മകനും കുടുംബവും ക്വാറന്‍റീനിലാണ്. നഗരസഭ മുപ്പതാം വാർഡ് അർത്തുങ്കൽ ബൈപ്പാസിന് സമീപത്ത് താമസിക്കുന്ന ഇവരുടെ രോഗ ഉറവിടം വ്യക്തമല്ലെന്നത് ആശങ്കയുണ്ടാക്കുന്നു. ഇവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നത് പുരോഗമിക്കുകയാണ്.
പാലക്കാട് ഒരു അഭിഭാഷകന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹം ഹാജരായ പാലക്കാട് അതിവേഗ കോടതിയും ചിറ്റൂർ മുൻസിഫ് കോടതിയും താൽക്കാലികമായി അടച്ചു. ഇദ്ദേഹത്തിന്‍റെയും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണ്. അതേ സമയം എറണാകുളം കൂത്താട്ടുകുളം നഗരസഭ പരിധിയിൽ ബുധനാഴ്ച വൈകിട്ട് വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇവിടെ 3 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതൽ പേർ രോഗലക്ഷണം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് നടപടി.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…