Monday, December 22, 2025

അമേരിക്ക 161 ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നു

വാഷിംഗ്ടണ്‍ ഡിസി: അമേരിക്ക 161 ഇന്ത്യക്കാരെ നാടുകടത്തുന്നു. രാജ്യത്തേയ്ക്ക് അനധികൃമായി കടന്നതിന് അറസ്റ്റിലായവരെയാണ് നാടുകടത്തുന്നത്. പ്രത്യേക വിമാനത്തില്‍ പഞ്ചാബിലെ അമൃത്സറിലേക്കാണ് ഇവരെ തിരിച്ചയയ്ക്കുന്നത്. അമേരിക്കയിലെ വിവിധ ജയിലുകളില്‍ കഴിയുന്നവരാണ് ഇവര്‍.

തിരിച്ചുവരുന്നവരില്‍ ഏറ്റവുമധികം പേര്‍ ഹരിയാനയില്‍ നിന്നുള്ളവരാണ്, 76 പേര്‍. പഞ്ചാബില്‍ നിന്ന് 56 പേരുണ്ട്. ഗുജറാത്തില്‍ നിന്ന് 12, ഉത്തര്‍പ്രദേശില്‍ നിന്ന് അഞ്ച്, മഹാരാഷ്ട്രയില്‍നിന്നു നാല് പേരും കേരളം, തെലുങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നു രണ്ടു വീതവും ആന്ധ്രപ്രദേശില്‍നിന്നും ഗോവയില്‍ നിന്നും ഓരോരുത്തരുമാണ് തിരിച്ചെത്തുന്നത്.

യുഎസിന്റെ തെക്കന്‍ അതിര്‍ത്തിയായ മെക്‌സിക്കോ വഴി അനധികൃതമായി കയറാന്‍ ശ്രമിച്ച ഇവരെ എമിഗ്രഷേന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ആണ് അറസ്റ്റ് ചെയ്തത്. എല്ലാ നിയമനടപടികളും പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഇവരെ സ്വദേശത്തേയ്ക്ക് തിരിച്ചയയ്ക്കുന്നത്.

Related Articles

Latest Articles