Monday, June 17, 2024
spot_img

ലോകാരാഗ്യ സംഘടനയ്‌ക്കെതിരെ നിലപാടെടുത്ത് ഇന്ത്യയുൾപ്പെടെ 62 രാജ്യങ്ങൾ

കൊവിഡ്-19 മഹാമാരിയില്‍ ലോകാരോഗ്യ സംഘടനയ്‍ക്കെതിരെ ഇന്ത്യ ഉള്‍പ്പെടെ 62 രാജ്യങ്ങള്‍. ലകോരാഗ്യ സംഘടനയ്‍ക്കെതിരെ സ്വതന്ത്ര അന്വേഷണം വേണമെന്നാണ് രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്. തിങ്കളാഴ്‍ച തുടങ്ങാനിരിക്കുന്ന ലോകാരോഗ്യ അസംബ്ലിക്ക് (WHA) മുന്നോടിയായി തയ്യാറാക്കിയ കരട് പ്രമേയത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് സ്വന്ത്രവും സമഗ്രവുമായി അന്വേഷിക്കണമെന്നും കൊവിഡ് കാലത്തെ ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നുമാണ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്.

എന്നാൽ, കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് നേരത്തെ ആവശ്യപ്പെട്ട ഓസ്ട്രേലിയയും പ്രമേയത്തെ അനുകൂലിച്ചു. വൈറസ് ബാധ ആദ്യമായി കണ്ടെത്തിയ വുഹാനെക്കുറിച്ചോ ചൈനയെക്കുറിച്ചോ പ്രമേയത്തില്‍ പരാമര്‍ശിക്കുന്നില്ല.

Related Articles

Latest Articles