Saturday, December 13, 2025

അമ്മയാണ് നന്മ… സ്നേഹം കരുതൽ… അമ്മ നിധിപോലെ കാത്തു സൂക്ഷിച്ച ചിത്രവുമായി സ്മൃതി ഇറാനി

തന്റെ പഴയകല ചിത്രം പങ്കുവെച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി . ഇൻസ്റ്റഗ്രാമിലൂടെയാണ് മന്ത്രി തന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പഴയ ഫെമിന മാഗസിനില്‍ വന്ന തന്‍റെ മുഖചിത്രമാണ് മന്ത്രി പങ്കുവച്ചിരിക്കുന്നത്. മോഡലിങ് ചെയ്തിരുന്ന കാലത്തുള്ള മന്ത്രിയുടെ പഴയ ചിത്രമാണിത്. ഇതാണിപ്പോൾ വൈറലായിയിരിക്കുന്നത്.

അതേസമയം, ചിത്രത്തേക്കാൾ എല്ലാവരെയും ആകർഷിച്ചത് മന്ത്രിയുടെ ഉള്ളിൽ തൊട്ട വാക്കുകളെയാണ്
തന്റെ അമ്മയെ കുറിച്ചാണ് മന്ത്രി പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

‘അമ്മമാര്‍ നിധി പോലെ സൂക്ഷിക്കുന്ന ചിത്രങ്ങള്‍ നിങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ആ ചിത്രങ്ങളല്ല, അതിനു പിന്നിലെ വികാരമാണ് നമ്മള്‍ ചിന്തിക്കേണ്ടത്. ഒരമ്മ നമ്മളുമായി ബന്ധപ്പെട്ട എല്ലാം സൂക്ഷിക്കും. പഴയ ചിത്രങ്ങള്‍, കടലാസുതുണ്ടുകള്‍, സ്‌കൂള്‍ റിപ്പോര്‍ട്ട്.. അങ്ങനെ എല്ലാം. നിങ്ങള്‍ക്കും ഉണ്ടാവും അങ്ങനെയൊരാള്‍, നിങ്ങളുടെ ലോകം തന്നെയായ അമ്മ’ – മന്ത്രി കുറിച്ചു.

Related Articles

Latest Articles