Thursday, January 8, 2026

അയോദ്ധ്യകേസ്, ഉചിതമായ വിധി; മോഹൻ ഭാഗവത്

അയോധ്യ കേസിലെ സുപ്രീംകോടതി വിധിയെ,ആര്‍എസ്എസ് സർ സംഘചാലക് , മോഹന്‍ ഭാഗവത് സ്വാഗതം ചെയ്തു. ദശകങ്ങള്‍ നീണ്ട കേസിന് ഉചിതമായ പരിസമാപ്തിയാണ് ഉണ്ടായിരിക്കുന്നത്. വിധി ഒരിക്കലും ഒരു വിജയമോ പരാജയമോ അല്ല. സമൂഹത്തില്‍ സമാധാനം നിലനിര്‍ത്താനുള്ള എല്ലാവരുടെയും ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ ആര്‍.എസ്.എസ് കാര്യാലയത്തില്‍ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ക്രമസമാധാനം നിലനിര്‍ത്തണമെന്ന് അഭ്യര്‍ഥിക്കുന്നു. രാമക്ഷേത്രം നിര്‍മിക്കാനായി എല്ലാവരും ഒന്നിക്കേണ്ട സമയമാണിത്. കഴിഞ്ഞുപോയ കാര്യങ്ങള്‍ മറക്കണമെന്നും നമ്മില്‍നിന്ന് പ്രതീക്ഷിക്കുന്ന ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണമെന്നും,
അയോധ്യയില്‍ മുസ്ലീം പള്ളി നിര്‍മിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles