Tuesday, December 23, 2025

അയൽവാസിയെ ‘ഐ എസ്’ മോഡലിൽ കൊലപ്പെടുത്തി

കോട്ടയം:മുണ്ടക്കയത്ത് മധ്യവയസ്കനെ കല്ലെറിഞ്ഞ് കൊന്നു. മുണ്ടക്കയം ടൗണിലെ ചുമട്ടു തൊഴിലാളിയായ ചെളിക്കുഴി കോട്ടപ്പറമ്പിൽ ജേക്കബ് ജോർജാണ് കൊല്ലപ്പെട്ടത്. അയല്‍വാസി ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകിട്ട് ആണ് സംഭവം ഉണ്ടായത്. മുണ്ടക്കയം ടൗണിലെ ചുമട്ടു തൊഴിലാളിയായ ജേക്കബ് ജോർജ് എന്ന സാബു പണി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അയൽവാസിയുടെ കല്ലേറിൽ മരണപ്പെട്ടത്. വീടിന് സമീപത്ത് വാഹനം തിരിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ സാബുവും അയൽവാസി ബിജുവും തമ്മിൽ തർക്കമുണ്ടായിരുന്നതായിരുന്നു. ഇതിൻറെ തുടർച്ചയാണ് സംഭവമെന്നാണ് സൂചന.

യാതൊരു പ്രകോപനവും ഇല്ലാതെയാണ് ബിജു സാബുവിനെ കല്ലെറിഞ്ഞതെന്നും വിവരമുണ്ട്. കല്ലേറിൽ ഗുരുതരമായി പരിക്കേറ്റ സാബുവിന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതി ഒളിവിൽ പോയെങ്കിലും രാത്രി തന്നെ പൊലീസ് പിടികൂടി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

മരിച്ച സാബുവിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നല്കും.

Related Articles

Latest Articles