Categories: BollyWoodCinema

അവർ എല്ലാം തകർത്തു, തനിക്ക് പ്രണയവും ജീവിതവും നഷ്ടമായി. ബോളിവുഡ് രാജാക്കന്മാർക്കെതിരെ, വീണ്ടും കങ്കണ റണൗത്ത്

മുംബൈ:നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യ പുതിയ വിവാദങ്ങളിലേക്കു പോകുന്നതിനിടെ ബോളിവുഡിലെ ഗ്രൂപ്പിസത്തെ ശക്തമായി വിമർശിച്ച്‌ നടി കങ്കണ റണൗത്ത്.
തന്റെ അവസ്ഥയും സുശാന്തിന്റെ അവസ്ഥയും ഏറെക്കുറെ ഒന്നാണെന്ന് കങ്കണ പറയുന്നു . ബോളിവുഡിലെ പതിവ് രീതികൾക്കെതിരെ ശക്തമായി വിരൽ ചൂണ്ടുകയാണ് കങ്കണ . സ്വജനപക്ഷപാതം, സിനിമ പാരമ്പര്യത്തിൽ നിന്നും അല്ലാതെ വരുന്നവരെ ബോളിവുഡ് സ്വീകരിക്കുന്ന രീതി, ഇതെല്ലാം ചർച്ചയാകുന്നതിനിടെയാണ് കങ്കണ പ്രതികരിക്കുന്നത് .

ഒരിക്കൽ കവി ജാവേദ് അക്തർ വീട്ടിലേക്ക് വിളിപ്പിച്ചിട്ട് പറഞ്ഞു രാകേഷ് റോഷനും കുടുംബവും വലിയ ആളുകളാണെന്ന് “. താൻ അവരോട് ക്ഷമ ചോദിച്ചില്ലെങ്കിൽ പോകാൻ വേറെ ഇടമില്ലെന്ന് , തന്നെ അവർ ജയിലിൽ അടയ്ക്കുമെന്ന് പറഞ്ഞതായി കങ്കണ പറയുന്നു .

സ്വജനപക്ഷപാതവും, പ്രതിഭയും ഒരുമിച്ച് മുന്നോട്ട് പോകാനാവില്ലെന്ന് സുശാന്ത് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. എന്തെന്നാൽ, അവർ പ്രതിഭകളെ പുറത്തുകൊണ്ടുവരാൻ അനുവദിക്കില്ല.തനിക്ക് ആ അവസ്ഥ മനസിലാകും.ഹൃത്വിക്റോഷനോട് താൻ ക്ഷമ ചോദിച്ചില്ലെങ്കിൽ എനിക്ക് ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് അദ്ദേഹം ചിന്തിച്ചത് എന്തുകൊണ്ടാണ്? ഈ കളികളുടെ പിന്നിൽ ആരാണെന്ന് അറിയണമെന്നും അവർ ആവശ്യപ്പെട്ടു.

സുശാന്തിനെ പോലെ തന്നെ തനിക്കും ആദിത്യ ചോപ്രയുമായിപ്രശ്നങ്ങൾ ഉണ്ടായിരുന്നു .തന്നെ വിളിച്ച് ഭീഷണിപ്പെടുത്തുകയും തനിക്കൊപ്പം പ്രവർത്തിക്കില്ലെന്ന് ആദിത്യ പറഞ്ഞതായും കങ്കണ വ്യക്തമാക്കി .

തന്റെ പ്രൊഫഷണൽ ജീവിതത്തിലെ കോളിളക്കം കാരണം വ്യക്തി ജീവിതം നശിച്ചുവെന്ന് കങ്കണ വെളിപ്പെടുത്തി.എനിക്കെതിരെയുള്ള അങ്കപുറപ്പാടിനിടയിലും തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയുണ്ടായിരുന്നു.പക്ഷേ അവൻ അകന്ന് പോയി . അവൻ ഓടിപ്പോയെന്ന് അവർ ഉറപ്പ് വരുത്തി . എന്റെ കരിയറിന് യാതൊരുവിധ ഉറപ്പുമില്ലെന്ന് മനസിലായതോടെ അവൻ പ്രണയം പൂർണമായും ഇട്ടിട്ടു പോവുകയായിരുന്നു എന്നും കങ്കണ കൂട്ടിച്ചേർത്തു.

നേരത്തെ കങ്കണയെ കൂടാതെ, ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ വിവേക് ഒബ്‌റോയ് ഉൾപ്പെടയുള്ളവർ രംഗത്ത് വന്നിരുന്നു.

B4 Admin

Share
Published by
B4 Admin
Tags: latest news

Recent Posts

രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി ദേവി അനുഗ്രഹിക്കട്ടെ. ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…

7 hours ago

ഇന്ത്യന്‍ വ്യോമസേനയ്‌ക്കൊപ്പമുള്ള പറക്കല്‍ സ്വന്തം വീട്ടിലെന്ന പോലെ. തരംഗ് ശക്തി 2026 അഭ്യാസപ്രകടനത്തെ പ്രശംസിച്ച് ജര്‍മ്മന്‍, ഫ്രഞ്ച് വ്യോമസേനാ മേധാവികള്‍

ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…

7 hours ago

2022-2025 കാലയളവിലെ ഫണ്ടില്‍ വന്‍ തട്ടിപ്പ്. വനിതാ കമ്മീഷന്‍ സാമ്പത്തിക ക്രമക്കേടില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി വിജിലന്‍സ്

സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…

7 hours ago