Saturday, December 20, 2025

അർണബ് ഗോസ്വാമിക്ക് നേരെ ഗുണ്ടാആ ക്രമണം പിന്നിൽ കോൺഗ്രസ്‌ എന്ന് ആരോപണം

ദില്ലി :റിപ്പബ്ലിക് ടീവി എഡിറ്റർ ഇൻ ചീഫും പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനുമായ അർണബ് ഗോസ്വാമിക്ക് നേരെ ഗുണ്ടാ ആക്രമണം. ബുധനാഴ്ച അർധരാത്രിയോടെ അർണബ് ഗോസ്വാമിയുടെ വസതിക്ക് സമീപമായിരുന്നു സംഭവം. ബൈക്കുക ളിൽ അർണബ് ഗോസ്വാമിയുടെ കാറിനെ പിന്തുടർന്ന ഗുണ്ടകൾ കാർ ആക്രമിക്കാനും അർണബ് ഗോസ്വാമിയെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. സ്റ്റുഡിയോയിൽ നിന്ന് സ്വവസതിയിലേക്ക് മടങ്ങുകയായിരുന്നു ഗോസ്വാമി. ഭാര്യയും കാറിൽ ഒപ്പമുണ്ടായിരുന്നു. അദ്ദേഹം താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിലെ സെക്യൂരിറ്റി ജീവനക്കാർ ആക്രമണം കണ്ട് ഓടിയെത്തി. അവർ ഈ ഗുണ്ടകളെ കീഴ്പ്പെടുത്തുകയും പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. സംഭവത്തിന്‌ ശേഷം അർണബ് ഗോസ്വാമി തന്നെ പോസ്റ്റ് ചെയ്ത വിഡിയോയിൽ കോൺഗ്രസിന്റെ ഉന്നത നേതാക്കളുടെ ഒത്താശയോടെയാണ് ആക്രമണമെന്ന് ആരോപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പാൽക്കറിൽ രണ്ട് സന്യാസിമാരുൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി മൗനം പാലിക്കുന്നതെന്തെന്ന് ഗോസ്വാമി ചോദ്യം ഉയർത്തിയിരുന്നു. രണ്ട് പാതിരിമാരാണ് കൊല്ലപ്പെട്ടതെങ്കിൽ സോണിയ ഗാന്ധി മൗനം പാലിക്കുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇതേ തുടർന്ന് വ ൻ സൈബർ ആക്രമണമാണ് അർണബ് ഗോസ്വാമിയും റിപ്പബ്ലിക്കൻ ടിവിയും നേരിട്ടത്.

Related Articles

Latest Articles