തിരുവനന്തപുരം: ആറ് ദിവസത്തെ ശമ്പളം വീതം അഞ്ചുമാസങ്ങളിലായി പിടിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച് ഡോക്‌ടർമാർ. ശമ്പളം പിടിച്ചാൽ കോടതിയിൽ പോകുമെന്ന മുന്നറിയിപ്പ് ഗവണ്മെന്റിന് നൽകിയി രിക്കുകയാണ് ഡോക്‌ടർമാർ. സർക്കാർ ജീവനക്കാരായ ഡോക്‌ടർമാരുടെ സംഘടനയായ കെ.ജി.എം.ഒയാണ് നിലപാട് വ്യക്തമാക്കിയത്.
ആരോഗ്യപ്രവർത്തകരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനം ദൗർഭാഗ്യകരമാണെന്ന് കെ.ജി.എം.ഒ അഭിപ്രായപ്പെട്ടു. സാമ്പത്തിക ആനുകൂല്യങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്നതിന് പകരം ഉള്ള ശമ്പളം കൂടി പിടിക്കുന്നത് ശരിയല്ലെന്നും കെ.ജി.എം.ഒ അഭിപ്രായപ്പെട്ടു. കെ.എസ്.ആർ.ടി.സിയിലും സർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.

