Saturday, May 18, 2024
spot_img

ആരോഗ്യവിവരങ്ങൾക്കായി,വരുന്നു ഡിജിറ്റൽ ബ്ലൂ പ്രിന്റ്.

ദില്ലി:പൗരന്മാരുടെ ആരോഗ്യ വിവരങ്ങളുടെ ഒരൊറ്റ ഡിജിറ്റൽ റജിസ്ട്രേഷൻ രൂപീകരിക്കാനായി ദേശീയ ഡിജിറ്റൽ ഹെൽത്ത് ബ്ലൂപ്രിന്റ് നടപ്പാക്കാൻ കേന്ദ്രസർക്കാർ. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ സ്റ്റാൻഡിങ് ഫിനാൻസ് കമ്മിറ്റി ബ്ലൂപ്രിന്റിന് അംഗീകാരം നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി പ്രീതി സുഡാൻ പറഞ്ഞു. ഇന്ത്യൻ ആരോഗ്യമേഖലയെ പരിഷ്കരിക്കുന്നതിനുള്ള നടപടികൾ മേയ് 17ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചപ്പോൾ, ആദ്യം സൂചിപ്പിച്ചത് ദേശീയ ഡിജിറ്റൽ ഹെൽത്ത് മിഷൻ (എൻഡിഎച്ച്എം) നടപ്പാക്കുമെന്നതായിരുന്നു.

‘പദ്ധതിയുടെ ജോലികൾ ആരംഭിച്ചു കഴിഞ്ഞു. ധനകാര്യ മന്ത്രാലയത്തിന് നിർദ്ദേശം കൈമാറി. തസ്തികകൾ അനുവദിക്കുന്നതിലും പ്രവർത്തിക്കുന്നുണ്ട്. ഇതൊരു ജനസംഖ്യാ റജിസ്ട്രി ആയിരിക്കും. രാജ്യത്തെ ആരോഗ്യ പരിസ്ഥിതി വ്യവസ്ഥയെ സ്വാധീനിക്കാൻ കഴിയും. ഡിജിറ്റൽ ആരോഗ്യ സംവിധാനം സൃഷ്ടിക്കുന്നതിനുള്ള ധനമന്ത്രിയുടെ കാഴ്ചപ്പാട് അനുസരിച്ചാണ് പ്രവർത്തനം എന്നും പ്രീതി സുഡാൻ പറഞ്ഞു.

Related Articles

Latest Articles