Wednesday, December 24, 2025

ആലപ്പുഴയില്‍ സി.പി.എമ്മില്‍ വെട്ടിനിരത്തല്‍ വരുന്നു: ജി.സുധാകരനെ കുടുക്കി സഖാക്കള്‍

ആലപ്പുഴ ജില്ലയില്‍ സി.പി.എമ്മില്‍ പോര്‍വിളി ഉയരുന്നു. അമ്പലപ്പുഴ നിയമസഭാ സീറ്റില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി.സുധാകരന്‍ പ്രചാരണ
പരിപാടികളില്‍ വേണ്ടത്ര ആത്മാര്‍ത്ഥത കാട്ടിയില്ലെന്ന പരാതിയില്‍ സി.പി.എം സംസ്ഥാന നേതൃത്വം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. എളമരം കരീം എം.പി,
കെ.ജെ.തോമസ് എ്്ന്നിവരെയാണ് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത്.

അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പരാതികള്‍ കിട്ടിയെന്നും സംസ്ഥാന കമ്മിറ്റി അത് പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പാര്‍ട്ടി
സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രവര്‍ത്തന മേഖലയിലെ ചില പരിമിതികളെ സംബന്ധിച്ചുളള പരിശോധനയാണ് അത്. വ്യക്തിപരമായ പരിശോധനയല്ല, കാര്യങ്ങള്‍ ആകെ പരിശോധിക്കുന്നു, അത് പാര്‍ട്ടി ശൈലിയാണ് എന്നൊക്കെയാണ് വിജയരാഘവന്‍ പറഞ്ഞത്. എന്നാല്‍
സംസ്ഥാന സമിതി യോഗത്തില്‍ ജി.സുധാകരന്‍ പങ്കെടുക്കാത്തത് എന്ത് കൊണ്ടാണെന്ന് ്അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കല്‍പ്പറ്റയില്‍ എം.വി.ശ്രേയാംസ്‌കുമാറും പാലായില്‍ ജോസ്.കെ.മാണിയും പരാജയപ്പെട്ടതില്‍ സി.പി.എം സംവിധാനത്തിന് പിഴവ് വന്നിട്ടുണ്ടോ എന്നും പാര്‍ട്ടി
പരിശോധിക്കും

Related Articles

Latest Articles