ഗള്‍ഫില്‍ ഇന്നലെ ഒന്‍പത് മലയാളികളാണ് കോവിഡ് ബാധിച്ച് മരിച്ചത് . മലപ്പുറം ചങ്ങരംകുളം സ്വദേശികളായ അബൂബക്കര്‍ ചുള്ളിപ്പറമ്പില്‍, മൊയ്തീന്‍കുട്ടി എന്നിവരാണ് അബുദാബിയില്‍ മരിച്ചത്. രണ്ടുപേര്‍ക്കും അന്‍പത്തിരണ്ട് വയസായിരുന്നു. പെരിന്തല്‍മണ്ണ സ്വദേശി പി.ടി.എസ്.അഷ്റഫ് അല്‍ഐനില്‍ മരിച്ചു.
ഒമാനില്‍ മകനെ കാണാന്‍ സന്ദര്ശകവീസയിലെത്തിയ കൊല്ലം അഞ്ചല്‍ സ്വദേശി 68കാരന് വിജയനാഥ് ആണ് മസ്ക്കറ്റില്‍ മരിച്ചത്. പത്തനംതിട്ട വല്ലന സ്വദേശി 52 കാരന് പവിത്രന് ദാമോദരന്‍, കണ്ണൂര്‍ കതിരൂര്‍ സ്വദേശി 69കാരന് മൂപ്പന് മമ്മൂട്ടി എന്നിവര്‍ കുവൈത്തില്‍ മരിച്ചു. തൃശൂര്‍ ചാവക്കാട് സ്വദേശി 58കാരന് മോഹനനാണ് ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചത്. 159 മലയാളികളാണ് ഗള്‍ഫില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…