Wednesday, May 8, 2024
spot_img

ആശങ്കയില്‍ പ്രവാസി സമൂഹം: ഇന്നലെ മരണത്തിന് കീഴടങ്ങിയത് 9 മലയാളികള്‍

ഗള്‍ഫില്‍ ഇന്നലെ ഒന്‍പത് മലയാളികളാണ് കോവിഡ് ബാധിച്ച് മരിച്ചത് . മലപ്പുറം ചങ്ങരംകുളം സ്വദേശികളായ അബൂബക്കര്‍ ചുള്ളിപ്പറമ്പില്‍, മൊയ്തീന്‍കുട്ടി എന്നിവരാണ് അബുദാബിയില്‍ മരിച്ചത്. രണ്ടുപേര്‍ക്കും അന്‍പത്തിരണ്ട് വയസായിരുന്നു. പെരിന്തല്‍മണ്ണ സ്വദേശി പി.ടി.എസ്.അഷ്‌റഫ് അല്‍ഐനില്‍ മരിച്ചു.

ഒമാനില്‍ മകനെ കാണാന്‍ സന്ദര്‍ശകവീസയിലെത്തിയ കൊല്ലം അഞ്ചല്‍ സ്വദേശി 68കാരന്‍ വിജയനാഥ് ആണ് മസ്‌ക്കറ്റില്‍ മരിച്ചത്. പത്തനംതിട്ട വല്ലന സ്വദേശി 52 കാരന്‍ പവിത്രന്‍ ദാമോദരന്‍, കണ്ണൂര്‍ കതിരൂര്‍ സ്വദേശി 69കാരന്‍ മൂപ്പന്‍ മമ്മൂട്ടി എന്നിവര്‍ കുവൈത്തില്‍ മരിച്ചു. തൃശൂര്‍ ചാവക്കാട് സ്വദേശി 58കാരന്‍ മോഹനനാണ് ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചത്. 159 മലയാളികളാണ് ഗള്‍ഫില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

Related Articles

Latest Articles