Tuesday, December 23, 2025

ആ നിറപുഞ്ചിരി മാഞ്ഞു; പത്മജ രാധാകൃഷ്ണൻ അന്തരിച്ചു

തിരുവനന്തപുരം: സംഗീത സംവിധായകന്‍ പരേതനായ എം.ജി.രാധാകൃഷ്ണന്റെ ഭാര്യ പത്മജാ രാധാകൃഷ്ണന്‍ (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഗാനരചയിതാവ്, ചിത്രകാരി എന്നീ നിലകളില്‍ ശ്രദ്ധേയയാണ്. മിസ്റ്റര്‍ ബീന്‍ എന്ന ചിത്രത്തിലൂടെ മകന്‍ എം.ആര്‍. രാജാകൃഷ്ണന്‍ ഈണമിട്ട പാട്ടുകള്‍ക്ക് വരികളെഴുതിയാണ് മലയാള സിനിമയില്‍ ഗാനരചയിതാവായി തുടക്കമിട്ടത്. എം.ജി. രാധാകൃഷ്ണന്‍ സംഗീതം ചെയ്ത ചില ലളിതഗാനങ്ങള്‍ക്കും വരികളെഴുതിയിട്ടുണ്ട്.

പ്രശസ്ത ഓഡിയോഗ്രാഫര്‍ എം.ആര്‍. രാജാകൃഷ്ണന്‍, കാര്‍ത്തിക എന്നിവര്‍ മക്കളാണ്. സംഗീതജ്ഞ കെ. ഓമനക്കുട്ടി, ഗായകന്‍ എം.ജി.ശ്രീകുമാര്‍ എന്നിവര്‍ ഭര്‍തൃസഹോദരങ്ങളാണ്.

Related Articles

Latest Articles