Sunday, May 5, 2024
spot_img

ആറ്റിങ്ങലില്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പാല്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. അഞ്ചു പേരുടെ നില ഗുരുതരമാണ്.

കൊല്ലം കല്ലുവാതുക്കല്‍ സ്വദേശികളാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കാര്‍ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്നു.

കാറില്‍ 8 പേര്‍ ഉണ്ടായിരുന്നു. അതില്‍ എല്ലാവര്‍ക്കും ഗുരുതര പരിക്കുണ്ട്. വിവാഹം കഴിഞ്ഞ വരനെയും വധുവിനെയും വധുവിന്റെ വീട്ടില്‍ കൊണ്ടാക്കിയ ശേഷം കല്ലുവാതുക്കലിലേക്ക് മടങ്ങി പോകുമ്പോഴാണ് അപകടം നടന്നത്.

കാര്‍ പൂര്‍ണമായും തകര്‍ന്നു. ലോറിയില്‍ ഇടിച്ച കാര്‍ റോഡ് വശത്തെ മണ്‍തിട്ടയില്‍ ഇടിച്ചു മറിഞ്ഞു. ആറ്റിങ്ങല്‍ ഫയര്‍ ഫോഴ്സും ഹൈവേ പൊലീസും ആറ്റിങ്ങല്‍ പൊലീസും കല്ലമ്പലം പോലീസും സ്ഥലത്തെത്തിയാണ് വാഹനത്തില്‍ കുടുങ്ങിയവരെ പുറത്തെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചത്. തിരുവനന്തപുരത്തേക്ക് പാലു കൊണ്ടുപോകുകയായിരുന്നു ടാങ്കര്‍ ലോറി.

Related Articles

Latest Articles