തിരുവനന്തപുരം: മലയാളികളെ അഭിനയംകൊണ്ട് വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന നടന്‍ മോഹന്‍ലാലിന് ഇന്ന് ഷഷ്ഠ്യബ്ദപൂര്‍ത്തി
60 വര്‍ഷം മുമ്പ് ഇടവമാസത്തിലെ രേവതി നക്ഷത്രത്തിലായിരുന്നു താരത്തിന്റെ പിറവി. ഒപ്പം പ്രവര്‍ത്തിച്ചവര്‍ക്കും സുഹൃത്തുക്കള്‍ക്കും ലാലിന്റെ വക മൂന്നിനം പായസം ഉള്‍പ്പെടെയുള്ള പിറന്നാള്‍ സദ്യ ഇന്ന് വീടുകളിലെത്തും.
ഇംഗ്‌ളീഷ് കലണ്ടര്‍ പ്രകാരം ജന്മദിനം മേയ് 21നാണെങ്കിലും ജന്മനക്ഷത്രത്തിലാണ് അമ്മ ശാന്തകുമാരി മകന്റെ പിറന്നാള്‍ ആഘോഷിക്കാറുള്ളത്. മോഹന്‍ലാലിനും അതാണ് ഇഷ്ടം.
അറുപതാം പിറന്നാള്‍ ആഘോഷമാക്കാന്‍ ആരാധകര്‍ ആഗ്രഹിച്ചിരുന്നു. അവരുടെ സ്വപ്‌നമായിരുന്നു തിരുവനന്തപുരത്ത് കൂറ്റന്‍ പന്തലിട്ട് താരത്തിനൊപ്പമുള്ള സദ്യ. അതിനുള്ള ഒരുക്കം തുടങ്ങുകയും ചെയ്തിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാം വേണ്ടെന്നു വച്ചു.
എന്നാല്‍ പിന്‍മാറാന്‍ തയ്യാറല്ലാത്ത ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഓരോ വീട്ടിലും അത് ആഘോഷമാക്കുകയാണ്. സിനിമാരംഗത്ത് ഒപ്പം പ്രവര്‍ത്തിച്ചവര്‍ക്കും സുഹൃത്തുക്കള്‍ക്കും വീടുകളില്‍ സദ്യ എത്തിക്കും.
ചെന്നൈയിലെ വീട്ടിലാണ് മോഹന്‍ലാല്‍. ഭാര്യ സുചിത്ര ഒരുക്കുന്ന പിറന്നാള്‍ സദ്യ കഴിക്കാന്‍ മകന്‍ പ്രണവ് കൂടെയുണ്ട്. മകള്‍ വിസ്മയ ആസ്‌ട്രേലിയയിലാണ്. കൊച്ചിയിലെ വീട്ടിലാണ് അമ്മ ശാന്തകുമാരി. ദര്‍ശനത്തിന് പോകാനാകില്ലെങ്കിലും ക്ഷേത്രങ്ങളില്‍ മകനുവേണ്ടി അമ്മയുടെ വഴിപാട് ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.
അറുപതിന്റെ ഓര്‍മ്മയില്‍ മോഹന്‍ലാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിനിമയിലെ തലമുതിര്‍ന്നവരെ വിളിച്ച് അനുഗ്രഹം തേടിയിരുന്നു. ലോക്ക്ഡൗണ്‍ ദുരിതത്തിലായവരുടെ ക്ഷേമാന്വേഷണം നടത്തി. ചിലര്‍ക്ക് സഹായം എത്തിച്ചു.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…