Friday, December 12, 2025

ഇടുക്കിയിൽ കോവിഡ് വ്യാപനം രൂക്ഷം ; ആശങ്കയോടെ ജനം

ഇടുക്കി : ജില്ലയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കുന്നു . ആരോ​ഗ്യപ്രര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ഉദ്യോ​ഗസ്ഥര്‍ക്കും രോ​ഗം സ്ഥിരീകരിച്ചത് കൂടതല്‍ ഭീതി പടര്‍ത്തുകയാണ് . ദേവികുളം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റ്ററിലെ പാലിയേറ്റീവ് വിഭാഗത്തിലെ നഴ്സിന് രോഗം സ്ഥരീകരിച്ചു. ഇതോടെ ആശുപത്രി അടച്ചു. നഴ്‌സിന് രോഗം സ്ഥിരീകരിച്ചതോടെ കൂടുതല്‍ ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോകേണ്ടി വരും. ആശുപത്രി അണുവിമുക്തമാക്കിയ ശേഷം തിങ്കളാഴ്ച തുറക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

ഇതിനിടെ , ഇടുക്കി കുമളി ചെക്ക്പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന റവന്യൂ ഉദ്യോഗസ്ഥനും രോഗ ബാധ സ്ഥിരീകരിച്ചു. ജൂലൈ 17ന് അദ്ദേഹം ഡ്യൂട്ടിയില്‍ എത്തിയിരുന്നു. ഇതോടെ ചെക്ക്പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അടക്കം നിരീക്ഷണത്തില്‍ പോകേണ്ടിവരും.

അതേ സമയം ഇടുക്കി തങ്കമണിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്‍്റിനും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗിയുടെ സമ്പർക്ക പട്ടിക വിപുലമായതിനാല്‍ തങ്കമണി ടൗണ്‍ പൂര്‍ണമായും അടച്ചു.

Related Articles

Latest Articles