Monday, June 17, 2024
spot_img

ഇതാണ് ഭരണാധികാരി; ഇതാകണം ഭരണാധികാരി

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞമാസം പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ സഹായധനം ഗുണഭോക്താക്കളിലെത്തി. ആകെ 28250 കോടി രൂപയുടെ സഹായ ധനമാണ് പ്രഖ്യാപിച്ച്‌ ഏതാനും ആഴ്ചകൾക്കകം ഗുണഭോക്താക്കളിലേയ്ക്കെത്തിയത്. കഴിഞ്ഞ മാർച്ച് 26 നാണ് കൊറോണ വൈറസ് മൂലം രാജ്യത്ത് ആരും പട്ടിണി കിടക്കേണ്ടി വരരുതെന്ന് പറഞ്ഞുകൊണ്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍ 1.70 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചത്.

ജൻ ധൻ യോജന വഴി സ്ത്രീകൾക്കുള്ള സഹായമായി 20 കോടി ഗുണഭോക്താക്കൾക്ക് 9930 കോടി രൂപ ഇതിനോടകം അക്കൗണ്ടിൽ എത്തി. പ്രായം ചെന്ന വിധവകളും ദിവ്യംഗരും മുതിർന്ന പൗരന്മാരും അടങ്ങുന്ന 2.82 കോടി ഗുണഭോക്താക്കൾക്ക് 1405 കോടി രൂപയും അക്കൗണ്ടിൽ എത്തി. ഇതോടൊപ്പം തന്നെ പ്രധാനമന്ത്രി കിസാൻ യോജനയിൽ ഉൾപ്പെട്ട 6.93 കോടി കർഷകർക്ക് 13855 കോടിയും അസംഘടിത മേഖലയിൽ പണി എടുക്കുന്ന 2.16 കോടി തൊഴിലാളികൾക്ക് 3066 കോടി രൂപയും അകൗണ്ടിലെത്തി.

Related Articles

Latest Articles