Tuesday, December 16, 2025

ഇതെന്ത് പരിശോധന? പരിശോധന കഴിഞ്ഞ് വീട്ടിൽ വിട്ട രോഗിക്ക് കോവിഡ്

തിരുവനന്തപുരം: കോവിഡ് രോഗിയെ കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ച വരുത്തി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി. കോവിഡ് ലക്ഷണങ്ങളോടെ വന്ന പ്രവാസിയെ പരിശോധനയ്ക്ക് സ്രവമെടുത്ത ശേഷം വീട്ടിലേക്ക് പറഞ്ഞുവിടുകയും, പരിശോധനാ ഫലം കോവിഡ് പോസിറ്റിവായതോടെ തിരിച്ചുവിളിച്ച് അഡ്മിറ്റ് ചെയ്യുകയും ചെയ്തു. ആലങ്കോട് സ്വദേശിയെയാണ് സ്രവം എടുത്തശേഷം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറൻറൈനിലാക്കാതെ വീട്ടിലേക്ക് അയച്ചത്.

തിരുവനന്തപുരം വിമാനത്താവളത്തിലെ പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടതോടെയാണ് ഇയാളെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഇയാളുടെ ഫലം ഇന്ന് പോസീറ്റിവായതോടെ തിരിച്ചുവിളിച്ച് അഡ്മിറ്റാക്കി.

Related Articles

Latest Articles