തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തമിഴ്നാട്- കേരള അതിര്ത്തിയിലെ മുപ്പതോളം സ്ഥലങ്ങള് തമിഴ്നാട് മണ്ണിട്ട് അടച്ചു. തമിഴ്നാട്ടില് കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള് ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തമിഴ്നാട്- കേരള അതിര്ത്തിയിലെ മുപ്പതോളം സ്ഥലങ്ങള് തമിഴ്നാട് പൊലീസിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തില് മണ്ണിട്ട് അടച്ചത്.
കേരളത്തിലേക്ക് പ്രവേശിക്കാവുന്ന ഊടുവഴികള് ഉള്പ്പെടെയുള്ള സ്ഥലങ്ങളാണ് ഇന്ന് രാവിലെ മുതല് പൂര്ണമായും അടച്ചത്. കളിയിക്കാവിള, കന്നുമാമൂട്, കൂനമ്ബന,കാരക്കോണം, രാമവര്മ്മന്ചിറ,തോലടി, പുല്ലന്തേരി, നിലമാമൂട്, ഉണ്ടന്കോട്, ചെറിയകൊല്ല,മലയിന്കാവ്,പുലിയൂര്ശാല, പനച്ചമൂട്,പടുക്കര,കപ്പിപ്പാറ, കളളിമൂട് തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന പാതകളും ഇടറോഡുകളുമാണ് തമിഴ്നാട് മണ്ണിട്ട് അടച്ചത്. ഇരുചക്രവാഹനങ്ങള് പോലും കടന്നുവരാത്തവിധം റോഡുകള് അടച്ച തമിഴ്നാട് ഇവിടങ്ങളില് പൊലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
ലോക്ക്ഡൗണ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇരു സംസ്ഥാനങ്ങളും അതിര്ത്തികള് ബാരിക്കേഡ് വച്ച് അടച്ചിരുന്നു.എങ്കിലും ഊടുവഴികളിലൂടെ കാല്നടയായും ചെറുവാഹനങ്ങളിലും ആളുകള് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും കടക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. കോവിഡ് തമിഴ്നാടിന്റെ മിക്ക പ്രദേശങ്ങളിലും വ്യാപകമായ സാഹചര്യത്തില് ലോക്ക്ഡൗണ് നടപടികള് കടുപ്പിക്കുന്നതിന്റെ ഭാഗമാണ് റോഡുകള് അടച്ചത്. അതിര്ത്തികളില് പരിശോധനയും ശക്തമാണ്.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…