Monday, December 22, 2025

ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ മൂവർണ്ണ ദീപാലംകൃതമായി ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്ര. വീഡിയോ കാണാം..

ഒട്ടാവ: ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്രയില്‍ ഇന്ത്യന്‍ പതാകയുടെ നിറത്തിൽ മൂവർണ്ണം തെളിഞ്ഞു. മൂന്ന് വെള്ളച്ചാട്ടങ്ങളുടെ സംഗമസ്ഥാനമായ നയാഗ്ര ആണ് ശനിയാഴ്ച ഇന്ത്യന്‍ പതാകയുടെ നിറങ്ങളാല്‍ ദീപാലംകൃതമായത്. കാനഡയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായാണ് നയാഗ്രയില്‍ മൂവർണ്ണം തെളിഞ്ഞത്.

ഇന്തോ-കാനഡ ആര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച ആഘോഷപരിപാടിയില്‍ ടൊറന്റോയിലെ ഇന്ത്യന്‍ കൗണ്‍സല്‍ ജനറല്‍ അപൂര്‍വ ശ്രീവാസ്തവ പതാകയുയര്‍ത്തി. നയാഗ്ര ഫോള്‍സ് ഇല്യൂമിനേഷന്‍ ബോര്‍ഡും നയാഗ്ര പാര്‍ക്ക് കമ്മിഷനും സിറ്റി ഓഫ് നയാഗ്ര ഫോള്‍സും സംയുക്തമായാണ് വെള്ളച്ചാട്ടത്തില്‍ മൂവർണ്ണക്കാഴ്ച ഒരുക്കിയത്.

Related Articles

Latest Articles