ദില്ലി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ വിസമ്മതിച്ച് വിദേശ പൗരന്മാര്‍. അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും ഉള്ള വിദേശികളാണ് മടങ്ങിപ്പോകാന്‍ വിസമ്മതം അറിയിച്ചിരിക്കുന്നത്. ഇന്ത്യയാണ് സുരക്ഷിതം എന്നാണ് ഇവരുടെ വിലയിരുത്തല്‍. 24,000 അമേരിക്കക്കാരും,ഏകദേശം 35,000ത്തോളം ബ്രിട്ടീഷുകാരുമാണ് ഇന്ത്യയിലുള്ളത് എന്നാണ് ഔദ്യോഗികമായ കണക്ക്. ഇതില്‍ 800 പേരുമായി അമേരിക്കന്‍ വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഫോണ്‍ വഴി ബന്ധപ്പെട്ടെങ്കിലും വെറും പത്ത് പേര്‍ മാത്രമാണ് തിരിച്ചുപോകാന്‍ സന്നദ്ധത അറിയിച്ചത് എന്ന് വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥന്‍ ഇയാന്‍ ബൗണ്‍ലി പറഞ്ഞു.
അതേസമയം,ഇന്ത്യയിലുള്ള ബ്രിട്ടീഷുകാരിലും നിരവധി ആളുകള്‍ തിരിച്ചു പോകാന്‍ തയാറാകുന്നില്ലെന്നാണ് സൂചന. ഇന്ത്യയിലുള്ള ബ്രിട്ടീഷുകാരിൽ 20,000 പേരാണ് തിരിച്ചുപോകാന്‍ തയ്യാറായിരിക്കുന്നത്. എന്നാല്‍ ബാക്കിയുള്ളവര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കൊറോണ വൈറസ് താണ്ഡവമാടുന്ന രണ്ട് രാജ്യങ്ങളാണ് അമേരിക്കയും ബ്രിട്ടനും. ഇവിടെങ്ങളിൽ രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്.
ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…
കൊച്ചി : നെടുമ്പാശേരി അത്താണിക്ക് സമീപം മിനികൂപ്പര്‍ കാര്‍ സ്കൂട്ടറിലിടിച്ച് മൂന്ന് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ കര്‍ണാടക…
ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…
സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…