Saturday, October 3, 2026

ഇന്ത്യ സുരക്ഷിതം; തിരിച്ച് പോകാതെ വിദേശികൾ

ദില്ലി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ വിസമ്മതിച്ച്‌ വിദേശ പൗരന്മാര്‍. അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും ഉള്ള വിദേശികളാണ് മടങ്ങിപ്പോകാന്‍ വിസമ്മതം അറിയിച്ചിരിക്കുന്നത്. ഇന്ത്യയാണ് സുരക്ഷിതം എന്നാണ് ഇവരുടെ വിലയിരുത്തല്‍. 24,000 അമേരിക്കക്കാരും,ഏകദേശം 35,000ത്തോളം ബ്രിട്ടീഷുകാരുമാണ് ഇന്ത്യയിലുള്ളത് എന്നാണ് ഔദ്യോഗികമായ കണക്ക്. ഇതില്‍ 800 പേരുമായി അമേരിക്കന്‍ വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഫോണ്‍ വഴി ബന്ധപ്പെട്ടെങ്കിലും വെറും പത്ത് പേര്‍ മാത്രമാണ് തിരിച്ചുപോകാന്‍ സന്നദ്ധത അറിയിച്ചത് എന്ന് വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥന്‍ ഇയാന്‍ ബൗണ്‍ലി പറഞ്ഞു.

അതേസമയം,ഇന്ത്യയിലുള്ള ബ്രിട്ടീഷുകാരിലും നിരവധി ആളുകള്‍ തിരിച്ചു പോകാന്‍ തയാറാകുന്നില്ലെന്നാണ് സൂചന. ഇന്ത്യയിലുള്ള ബ്രിട്ടീഷുകാരിൽ 20,000 പേരാണ് തിരിച്ചുപോകാന്‍ തയ്യാറായിരിക്കുന്നത്. എന്നാല്‍ ബാക്കിയുള്ളവര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കൊറോണ വൈറസ് താണ്ഡവമാടുന്ന രണ്ട് രാജ്യങ്ങളാണ് അമേരിക്കയും ബ്രിട്ടനും. ഇവിടെങ്ങളിൽ രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്.

Related Articles

Latest Articles