Monday, May 20, 2024
spot_img

ഇന്ന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ അവലോകനയോഗം നടക്കും

തിരുവനന്തപുരം : ഇന്ന് വൈകിട്ട് 4 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച അവലോകനയോഗം നടക്കും. ഉംപുന്‍ ചുഴലിക്കാറ്റ് രാജ്യമൊട്ടാകെ വീശിയടിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചിരിക്കുന്നത്.അവലോകന യോഗത്തില്‍ ദുരന്തനിവാരണ അതോറിറ്റി, ആഭ്യന്തരമന്ത്രാലയ പ്രതിനിധികളും പങ്കെടുക്കും.
സ്ഥിതിഗതികള്‍ വിലയിരുത്താനും നടപടികള്‍ സ്വീകരിക്കാനുമായി അദേഹം യോഗം വിളിച്ചിരിക്കുന്നത്.കോവിഡുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കാനും സൂചനയുണ്ട്.

കൂടുതല്‍ തീവ്രമായി ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തേക്ക് നീങ്ങുകയാണ്. ഇപ്പോള്‍ ഒഡീഷയിലെ പാരദ്വീപില്‍ നിന്ന് 800 കി.മി അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഉത്തര ഒഡീഷയിലും ബംഗാളിലെ 24 പര്‍ഗാനാസ്, കൊല്‍ക്കത്ത ജില്ലകള്‍ ഉള്‍പ്പെടെയുള്ള തീരദേശ മേഖല കളിലും നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കി. മണിക്കൂറില്‍ 150 കി.മി.വേഗതയുള്ള കാറ്റിനും രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുണ്ട്.ബംഗാള്‍ ഉള്‍ക്കടലില്‍ കപ്പല്‍ , ബോട്ട് , വള്ളം എന്നിവ ഇറക്കുന്നത് നിരോധിച്ചു. ചുഴലിക്കാറ്റിന്റെ സ്വധീനത്തില്‍ കേരളത്തില്‍ പരക്കെ മഴ ലഭിക്കും. വൈകുന്നേരത്തോടെ ഉംപന്‍ ചുഴലിക്കാറ്റ് സൂപ്പര്‍ സൈക്ലോണായി രൂപാന്തരപ്പെടും.

Previous article
Next article

Related Articles

Latest Articles