Categories: International

ഇന്ന് ലോക ജ്യോതിശാസ്ത്ര ദിനം

ഇന്ന് ജ്യോതിശാസ്ത്ര ദിനം. ഖഗോള വസ്തുക്കളായ ഗ്രഹങ്ങൾ, ധൂമകേതുക്കൾ, നക്ഷത്രങ്ങൾ, താരാപഥങ്ങൾ തുടങ്ങിയവയേയും ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്ത് നടക്കുന്ന പ്രതിഭാസങ്ങളേയും കുറിച്ചു പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ജ്യോതിഃശാസ്ത്രം.

ഇന്ത്യയിൽ നിന്നും ലഭിച്ചിട്ടുള്ള ഏറ്റവും പഴയ ജ്യോതിശാസ്ത്രഗ്രന്ഥം ലഗധമുനി രചിച്ച വേദാംഗജ്യോതിഷം ആണ്. ലഗധമുനി ജീവിച്ചിരുന്നത് ക്രി.മു. 8-9 നൂറ്റാണ്ടുകളിലായിരിക്കാമെന്നാണ് ചരിത്രകാരന്മാർ കണക്കാക്കുന്നത്. എന്നാൽ ഇതിനും മുമ്പുതന്നെ ഇന്ത്യയിൽ ജ്യോതിശാസ്ത്ര പഠനം തുടങ്ങിയിരിക്കാം. വേദങ്ങൾ, ബ്രാഹ്മണങ്ങൾ, ഉപനിഷത്തുകൾ എന്നിവയിൽ ആകാശത്തെയും നക്ഷത്രങ്ങളെയും കുറിച്ചുള്ള ചില വിവരങ്ങൾ ഉണ്ട്. അഥർവ്വവേദത്തിൽ 27 നക്ഷത്രങ്ങളെ കുറിച്ചും അവയുടെ ഉദയാസ്തമയത്തെ കുറിച്ചും പറയുന്നുണ്ട്. തൈത്തിരീയ സംഹിതയിൽ 12 ചന്ദ്രമാസങ്ങളെ കുറിച്ചും അധികം വരുന്ന 11 ദിവസങ്ങളെ കുറിച്ചും പറയുന്നുണ്ട്.

ജ്യോതിശാസ്ത്രത്തെ കുറിച്ചുള്ള ഏറ്റവും പഴയ വിവരണങ്ങൾ ലഭ്യമായിരിക്കുന്നത് വേദങ്ങളിൽ നിന്നു തന്നെയാണ്. കാർത്തിക, പുണർതം തുടങ്ങിയ നക്ഷത്രങ്ങളെ കുറിച്ചുള്ള പരാമർശങ്ങളും സൂര്യ ചന്ദ്രന്മാരെ കുറിച്ചുള്ള സ്തോത്രങ്ങളും ഋഗ്വേദത്തിൽ കാണാം. അഥർവ വേദത്തിൽ 27 നക്ഷത്രങ്ങളെ കുറിച്ചും പ്രദിപാദിക്കുന്നുണ്ട്. ഹോമകുണ്ഡം നിർമ്മിക്കുക മുതലായ മതപരമായ ചടങ്ങുകൾക്കു വേണ്ടിയാണ് ആദ്യകാല ജ്യോതിശാസ്ത്രം വികസിച്ചത്. ഭാരതത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ള ഏറ്റവും പുരാതനമായ ജ്യോതിഷ ഗ്രന്ഥം ലഗധമുനി രചിച്ച വേദാംഗജ്യോതിഷം ആണ്. മൈത്രായന ഉപനിഷത്തിൽ ഗ്രഹങ്ങളെ കുറിച്ച് വ്യക്തമായ സൂചനയുണ്ട്.

ഭാരതീയ ജ്യോതിശാസ്ത്രം സജ്ജീവമാകുന്നത് ഗ്രീക്ക്-റോമൻ ജ്യോതിശാസ്ത്രം സ്വാധീനം ചെലുത്തുന്നതോടെയാണ്. നക്ഷത്രങ്ങളെ ആധാരമാക്കിയുള്ള ഭാരതീയ ജ്യോതിശാസ്ത്രത്തെ സൗരരാശികളെ ആധാരമാക്കിയുള്ള പാശ്ചാത്യ രീതിയുമായി സംയോജിപ്പിക്കുന്നതിന്റെ തുടക്കം ഇവിടെ നിന്നായിരുന്നു. ഇതോടെ ഭാരതത്തിൽ സിദ്ധാന്തജ്യോതിശാസ്ത്രത്തിന് ആരംഭം കുറിച്ചു. പുതിയ സാങ്കേതികപദങ്ങളും മറ്റുമുൾക്കൊള്ളുന്ന ഒരു ശാസ്ത്രസാഹിത്യശാഖയായി ഇത് വളർന്നു. ആര്യഭടൻ, വരാഹമിഹിരൻ, ഭാസ്കരൻ, തുടങ്ങിയ പ്രസിദ്ധർ ഇതിലേക്ക് നിരവധി സംഭാവനകളർപ്പിച്ചു. സൂര്യസിദ്ധാന്തം, ബ്രഹ്മസ്ഫുടസിദ്ധാന്തം, സിദ്ധാന്ത ശിരോമണി എന്നിവയാണ് പ്രമുഖസിദ്ധാന്തങ്ങൾ.

B4 Admin

Recent Posts

ദില്ലിയിലെ പ്രതിഷേധത്തിനിടെ വനിതാ പൊലീസിനോട് അനാദരവ് കാട്ടി?. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വനിതാ ഉദ്യോഗസ്ഥരെ തള്ളിമാറ്റുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബിജെപി

ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…

1 hour ago

സ്വന്തം മകളെ തടാകത്തിലേക്ക് വലിച്ചെറിഞ്ഞ് അമ്മ. സമയം പാഴാക്കാതെ തടാകത്തിലേക്ക് എടുത്ത് ചാടി കുട്ടിയെ രക്ഷിച്ച് യുവാക്കള്‍

ഹൈദരാബാദ്: ആറു വയസ്സുള്ള തന്റെ മകളെ ഹൈദരാബാദിലെ ഹുസൈന്‍ സാഗര്‍ തടാകത്തിലേക്ക് വലിച്ചെറിഞ്ഞ് ഒരു അമ്മ. ഓട്ടോറിക്ഷ ഡ്രൈവര്‍, സ്വകാര്യ…

1 hour ago

ശബരിമല-മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കുരുന്നുകളെ നിശ്ചയിച്ചു, ദേവനന്ദനും അനശ്വരയും സന്നിധാനത്തേക്ക്

ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില്‍ നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന്‍ അര്‍ജുന്‍,…

8 hours ago

സൗദി വിമാനത്താവളങ്ങളിലും എണ്ണക്കമ്പനികള്‍ക്കും നേരെ ആക്രമണം തുടരുമെന്ന് ഹൂതികളുടെ വെല്ലുവിളി. ട്രംപിന്റെ മുന്നറിയിപ്പുകളെ കാറ്റില്‍പ്പറത്തി യെമന്‍ വിമതര്‍

സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്റ്…

10 hours ago

അമേരിക്കയിലെ ഇല്ലിനോയിയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണ പദ്ധതി. 19-കാരന്‍ അറസ്റ്റില്‍, വന്‍ കൂട്ടക്കൊല തടഞ്ഞ് പൊലീസ്

വാഷിങ്ടന്‍ : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില്‍ ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…

10 hours ago

ഇസ്രയേല്‍ സര്‍വീസുകളില്‍ പാകിസ്ഥാന്‍ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ ഫ്രാന്‍സ്. ഫ്‌ലൈദുബായ് സംഭവത്തിന് പിന്നാലെ നടപടി കടുപ്പിച്ച് വിമാനക്കമ്പനികള്‍

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകളില്‍ പാകിസ്ഥാന്‍ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും എയര്‍ ഫ്രാന്‍സ് വിലക്കേര്‍പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…

11 hours ago