Categories: Kerala

ഇവരൊന്നും നന്നാകില്ലേ?നിർദ്ദേശങ്ങൾ പാലിക്കാതെ കറങ്ങി നടന്നവർക്കെതിരേ കേസ്

കോട്ടയം : ഹോം ക്വാറന്റീന്‍ കാലയളവില്‍ പുറത്തിറങ്ങി ജനങ്ങളുമായി സമ്പർ ക്കത്തില്‍ ഏര്‍പ്പെട്ടവർക്കെതിരെ കേസെടുത്തു.

കാഞ്ഞിരപ്പള്ളിയില്‍ ദമ്പ തികള്‍ക്കെതിരെയും നിര്‍ദേശങ്ങള്‍ അവഗണിച്ച മൂന്നു പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

വിഴിക്കത്തോട് നെടുമാവില്‍ സുരേന്ദ്രന്‍ (53), ഭാര്യ സരള (49) എന്നിവര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ 16നാണ് സരള ഖത്തറില്‍ നിന്നു മടങ്ങിയെത്തിയത്. തുടര്‍ന്ന് വീട്ടുകാരോട് 14 ദിവസം വീടിനു പുറത്തിറങ്ങരുതെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമുണ്ടായിരുന്നു.അതേസമയം
മേക്കോണ്‍ റസിഡന്‍സി റോഡിലെ 2 കുടുബങ്ങളില്‍പെട്ട സ്ത്രീകളും കുട്ടികളുമടങ്ങിയ 9 പേര്‍ക്കെതിരെയും കേസ് എടുത്തു. കഴിഞ്ഞ 14ന് ആണ് ദുബായില്‍ നിന്നു ഇവർ തിരുവനന്തപുരം വിമാനത്താവളം വഴി നാട്ടിൽ എത്തിയത്. വിവരമറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതരെത്തി വീടിനു വെളിയില്‍ ഇറങ്ങാതെ നിരീക്ഷണത്തില്‍ കഴിയണമെന്നു നിര്‍ദേശിച്ചു.

എന്നാല്‍ അതനുസരിക്കാതെ ഇവര്‍ പരിസരങ്ങളിലെ കടകളിലും മറ്റും കറങ്ങുന്ന വിവരം നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വീണ്ടും വീട്ടിലെത്തി കൊറോണ വൈറസ് പകരുന്നതിനെക്കുറിച്ച്‌ പറഞ്ഞു മനസ്സിലാക്കി. എല്ലാവരും വീട്ടില്‍ത്തന്നെ കഴിയണമെന്നും മറ്റുള്ളവരുമായി ബന്ധപ്പെടരുതെന്നും അറിയിച്ചു. എന്നാല്‍ ആരോഗ്യ വകുപ്പ് അധികൃതരോട് ഇവര്‍ മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തതായി പറയുന്നു.

ആരോഗ്യവകുപ്പ് ജീവനക്കാരുടെ പരാതിപ്രകാരമാണ് കേസ് എടുത്തത്.

B4 Admin

Recent Posts

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

3 minutes ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

22 hours ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

23 hours ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

1 day ago

ട്രംപിനെ കൈവിട്ട് അമേരിക്ക! ഇറാൻ യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായോ?

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…

1 day ago

അഭിറാം കൊലക്കേസ്: അന്വേഷണം ഉമറിന്റെ കാമുകിയിലേക്ക്

തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…

1 day ago