Featured

ഇവിടെ മദ്യപിക്കുന്ന നേതാക്കളുണ്ടോ? രാഹുൽഗാന്ധിയുടെ ഒരൊറ്റ ചോദ്യത്തിൽ കോൺഗ്രസ്സിന്റെ തനിനിറം പുറത്ത്..!!

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി അപ്രതീക്ഷിതമായി ഉന്നയിച്ച ചോദ്യത്തില്‍ ഞെട്ടിയിരിക്കുകയാണ് നേതാക്കള്‍. ഇവിടെ എത്ര പേര്‍ മദ്യപിക്കാറുണ്ടെന്നായിരുന്നു രാഹുല്‍ സംസ്ഥാന അധ്യക്ഷന്മാരോട് ചോദിച്ചത്. ചോദ്യത്തില്‍ തന്നെ പലരും നാണക്കേട് കൊണ്ട് മുഖം താഴ്ത്തുന്നുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ നിയമങ്ങളില്‍ പ്രധാനം മദ്യപിക്കരുതെന്നും, ഖാദി നിര്‍ബന്ധമായും ഉപയോഗിക്കണമെന്നുമാണ്. രണ്ടും ആരും പാലിക്കാറില്ല എന്നതാണ് വാസ്തവം. ഇത് കോണ്‍ഗ്രസ് വീണ്ടും നടപ്പാക്കാന്‍ ഒരുങ്ങുന്നുവെന്നാണ് രാഹുല്‍ നല്‍കുന്ന സൂചന.
ഈ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ പൊടുന്നനെയായിരുന്നു പിസിസി അധ്യക്ഷന്മാരോട് രാഹുലിന്റെ ചോദ്യം.
രാഹുലിന്റെ പെട്ടെന്നുള്ള ചോദ്യത്തില്‍ നേതാക്കള്‍ പതറി. ആരും ഉത്തരം നല്‍കാതെ പരസ്പരം നോക്കി. പലരും ആ സമയം വിചാരിച്ചത് തങ്ങളെ ഉദ്ദേശിച്ചാണോ രാഹുലിന്റെ ചോദ്യമെന്നായിരുന്നു.

രാഹുലിന്റെ ചോദ്യത്തോടെ ഉണ്ടായ നിശബ്ദത ഭേദിച്ചത് പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ധുവായിരുന്നു. തന്റെ സംസ്ഥാനത്തെ വലിയ വിഭാഗം ആളുകളും മദ്യപിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

തുടര്‍ന്ന് മദ്യവര്‍ജ്ജനം പ്രായോഗികമല്ലെന്നു വരെയുള്ള ചര്‍ച്ച യോഗത്തിലുണ്ടായി. പാര്‍ട്ടി അംഗത്വത്തിനായുള്ള ഇത്തരം നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന വികാരത്തിലേക്കാണ് ചര്‍ച്ച പുരോഗമിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

നവംബര്‍ ഒന്നിന് ആരംഭിക്കുന്ന പാര്‍ട്ടിയുടെ അംഗത്വ യജ്ഞത്തിനുള്ള ഫോമില്‍ മദ്യവര്‍ജന നിയമവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അംഗത്വം സ്വീകരിക്കുമ്ബോള്‍ ഉള്ള പ്രതിജ്ഞയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പത്ത് വ്യവസ്ഥകലില്‍ ഒന്നാണ് മദ്യവര്‍ജനം. പൊതുവിടങ്ങളില്‍ പാര്‍ട്ടിയുടെ നയങ്ങള്‍ ചോദ്യം ചെയ്യരുതെന്ന നിര്‍ദേശവും പാര്‍ട്ടി പുതിയ അംഗങ്ങള്‍ക്ക് നല്‍കുന്നുണ്ട്.

2007ല്‍ ഇതേ പോലൊരു യോഗം ചേര്‍ന്നപ്പോള്‍ രാഹുല്‍ ഗാന്ധി ഇക്കാര്യങ്ങള്‍ ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസിന്റെ സംസ്ഥാന സമിതികളൊന്നും ഈ രണ്ട് നിയമങ്ങളും കൃത്യമായി പാലിക്കുന്നില്ല. സംസ്ഥാന സമിതികള്‍ക്ക് ഇക്കാര്യത്തില്‍ കൃത്യമായ നിര്‍ദേശം നല്‍കണമെന്നതാണ് രാഹുലിന്റെ നയമെന്നാണ് സൂചന.

നിലവില്‍ രാഷ്ട്രീയ പാര്‍ട്ടികളെ ബഹുഭൂരിപക്ഷം പേരും മദ്യപിക്കും. അത് സര്‍വസാധാരണമായി മാറി കഴിഞ്ഞതാണ്. ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് പാര്‍ട്ടിക്ക് ഗുണകരമാവില്ലെന്നാണ് വിലയിരുത്തല്‍. മെമ്ബര്‍ഷിപ്പ് ഫോമുകളില്‍ ഈ നിയമം എഴുതി വെച്ചിട്ടുണ്ട്. ഇത് പാര്‍ട്ടി പ്രവേശനത്തിന് തടസ്സമാകുന്നുണ്ട്. നവംബര്‍ ഒന്ന് മുതല്‍ അംഗത്വ ക്യാമ്ബയിന്‍ ആരംഭിക്കാനിരിക്കുകയാണ് കോണ്‍ഗ്രസ്. പത്ത് പോയിന്റുകള്‍ നിര്‍ബന്ധമായും അംഗങ്ങള്‍ പാലിച്ചിരിക്കണമെന്നാണ് ഇതില്‍ പറയുന്നത്. മദ്യവും മയക്കുമരുന്നും ഉപയോഗിക്കാന്‍ പാടില്ല എന്നതാണ് ചട്ടം. പുതിയതായി വരുന്ന അംഗങ്ങള്‍ പാര്‍ട്ടിയുടെ നയങ്ങളെ പൊതുവേദിയില്‍ ചോദ്യം ചെയ്യാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

അതേസമയം കോൺഗ്രസ് ഇപ്പോൾ തകർച്ചയുടെ വക്കിലാണ്. ആകെ ഭരണമുണ്ടായിരുന്ന രാജസ്ഥാനും പഞ്ചാബും ഇപ്പോൾ നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ്.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള!! മിനുട്സിൽ പത്മകുമാർ തിരുത്തൽ വരുത്തിയത് മനഃപൂർവ്വമാണെന്ന് എസ്ഐടി ! കുരുക്ക് മുറുകുന്നു

തിരുവനന്തപുരം : ശബരിമല സ്വ‍ര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…

10 hours ago

ഹംഗേറിയൻ ഇതിഹാസ സംവിധായകൻ ബേലാ താർ അന്തരിച്ചു! കാലയവനികയ്ക്കുള്ളിൽ മറഞ്ഞത് സ്ലോ സിനിമയുടെ ഉപജ്ഞാതാവ്

ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…

12 hours ago

ഇസ്‌ലാമിസ്റ്റുകൾ വിദ്വേഷ വീഡിയോ പങ്കുവച്ചതിന് പിന്നാലെ നേപ്പാളിൽ വർഗീയ സംഘർഷം!കർഫ്യൂ; അതിർത്തി അടച്ച് ഇന്ത്യ

കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…

12 hours ago

ധൈര്യമുണ്ടെങ്കിൽ എന്നെ പിടികൂട് .. ഞാൻ കാത്തിരിക്കുന്നു !!! മഡൂറോ മോഡലിൽ ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര

വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…

13 hours ago

ആർഷ സാഹിത്യ പരിഷത്തിന്റെ ‘ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി പുരസ്‌കാര അലങ്കരണ സഭ;’ ഗവർണർ മുഖ്യാതിഥിയായി പങ്കെടുക്കും; തത്സമയക്കാഴ്ചയുമായി തത്ത്വമയി നെറ്റ്‌വർക്ക്

ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…

14 hours ago

കരൂർ റാലി ദുരന്തം: വിജയ്‌യ്ക്ക് സിബിഐ സമൻസ്; ദില്ലിയിലെ ആസ്ഥാനത്ത് ജനുവരി 12-ന് ഹാജരാകണം

തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…

15 hours ago